Accidental Death | വിജയപുരത്ത് ചോളച്ചാക്കുകള്‍ അട്ടിതെറ്റി വീണ് 7 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ഫാക്ടറി ഉടമ
Dec 6, 2023, 11:28 IST
മംഗ്‌ളൂറു: (KVARTHA) കണ്ടെയ്‌നറില്‍നിന്ന് അട്ടിയിട്ട ചോളച്ചാക്കുകള്‍ മറിഞ്ഞുവീണുണ്ടായ അപകടത്തില്‍ 7 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. വിജയപുരം അലിയാബാദ് വ്യവസായ മേഖലയിലെ രാജഗുരുരു ഭക്ഷ്യോല്പന്ന ഫാക്ടറിയിലാണ് സംഭവം.
ബിഹാറില്‍ നിന്നുള്ള തൊഴിലാളികളായ കൃഷ്ണകുമാര്‍ (20), ദലാന്‍ മുഖിയ(40), രാജേഷ് മുഖിയ(25), രംബ്രീസ് മുഖിയ(29), ശംഭു മുഖിയ(26), ലുഖോ ജാദവ്(45), രാമ ബലക്(52) എന്നിവരാണ് മരിച്ചത്.
രക്ഷാപ്രവര്‍ത്തനം നടത്തി എട്ട് തൊഴിലാളികളെ പുറത്തെടുത്തെങ്കിലും ഒരാളൊഴികെ മരിച്ചിരുന്നു. ചാക്ക് കൂമ്പാരങ്ങള്‍ക്കിടയില്‍ ഇനിയും തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടാവാം എന്ന ആശങ്കയിലാണ് ഉടമയും നാട്ടുകാരും.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ഉടമ രാജകിഷോര്‍ ജയിന്‍ അറിയിച്ചു. പരുക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം വീതവും നല്‍കും. സര്‍കാര്‍ സഹായവും ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: News, National, National-News, Accident-News, Karnataka News, Vijayapura News, Container, Maize Sacks, Falls, Died, 7 Workers, Aliabad Industrial Area, Injured, Police, Mangaluru News, Karnataka: Container with maize sacks falls, died 7 workers.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.