Karnataka Congress | ബിജെപിക്ക് ശക്തമായ സന്ദേശം നല്‍കി കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഫ്രീഡം മാര്‍ച്; നേതാക്കളെയും ഞെട്ടിച്ച് ജനപങ്കാളിത്തം
Aug 16, 2022, 20:50 IST
ADVERTISEMENT
ബെംഗ്‌ളുറു: (www.kvartha.com) ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി കോണ്‍ഗ്രസ് കര്‍ണാടക ഘടകം സംഘടിപ്പിച്ച ഫ്രീഡം മാര്‍ചില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത് വന്‍ വിജയമായതോടെ പാര്‍ടിയുടെ ആത്മവിശ്വാസം വര്‍ധിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സങ്കൊല്ലി രായണ്ണ സര്‍കിളില്‍ നിന്നാണ് ഏഴ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാര്‍ച് ആരംഭിച്ചത്. ഏകദേശം നാല് മണിക്കൂറിനുള്ളില്‍ നാഷനല്‍ കോളജ് മൈതാനത്ത് സമാപിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ മാര്‍ചില്‍ പങ്കെടുത്തു
കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് ഡികെ ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും പൊതുവേദിയില്‍ വീണ്ടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഭരണകക്ഷിയായ ബിജെപിക്ക് ശക്തമായ സന്ദേശം നല്‍കി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ വിഹിതം ലഭിക്കുന്ന ബഹുസ്വരവും മതനിരപേക്ഷവും പരമാധികാരവുമായ ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് പാര്‍ടി പോരാടിയതെന്ന് ശിവകുമാര്‍ പറഞ്ഞു.
'ദേശീയ പതാകയായ ത്രിവര്‍ണ പതാക ഉയര്‍ത്തുമ്പോള്‍ അഭിമാനം തോന്നുന്നു. കോണ്‍ഗ്രസ് പാര്‍ടി നേതാക്കളും നമ്മുടെ പൂര്‍വികരായ ദാദാഭായ് നവറോജി, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, സരോജിനി നായിഡു, ബാലഗംഗാധര തിലക്, സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ സമത്വ ഇന്‍ഡ്യയ്ക്കായി പോരാടി. മതത്തിന്റെ പേരില്‍ ഇന്ന് സൃഷ്ടിക്കുന്ന ഭിന്നതകളെ ഈ സ്വാതന്ത്ര്യ സമര സേനാനികള്‍ ഒരിക്കലും അംഗീകരിക്കില്ല.
നെഹ്റു-ഗാന്ധി കുടുംബത്തെയാണ് ബിജെപി ലക്ഷ്യമിടുന്നത്, കാവി പാര്‍ടിക്ക് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ചരിത്രമില്ല, കോണ്‍ഗ്രസിനോടും ഗാന്ധി കുടുംബത്തോടും അവരുടെ പാരമ്പര്യം കാരണം അവര്‍ക്ക് അസൂയയുണ്ട്. കിറ്റൂര്‍ റാണി ചെന്നമ്മയുടെയും സുരപൂര്‍ നായക വെങ്കിടപ്പ ബഹാലയുടെയും പോരാട്ടം ഒരിക്കലും മറന്നിട്ടില്ല. രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി കഠിനമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആയിരക്കണക്കിന് ആളുകള്‍ ജീവത്യാഗം ചെയ്തപ്പോള്‍ ഒരുപാട് രക്തച്ചൊരിച്ചിലിന് ശേഷമാണ് ഇന്‍ഡ്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് ജനങ്ങള്‍ ഓര്‍ക്കണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
'അവരെ നാം ഒരിക്കലും മറക്കുകയോ അനാദരിക്കുകയോ ചെയ്യരുത്. ഈ സ്വാതന്ത്ര്യ സമര സേനാനികളോട് വിവേചനം കാണിക്കുന്നവര്‍ അനീതിയാണ് ചെയ്യുന്നത്, അത് ശരിയല്ല, സിദ്ധരാമയ്യ വ്യക്തമാക്കി. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രശസ്ത ഗായകന്‍ ഹരിഹരന്‍ സംബന്ധിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ വന്‍തോതില്‍ മാര്‍ചില്‍ പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഒരു ലക്ഷത്തിലധികം ആളുകള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പരിപാടി സംഘടിപ്പിക്കുമ്പോള്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ യാത്രാസൗകര്യം നല്‍കുന്നതിനായി കോണ്‍ഗ്രസ് 30,000 മെട്രോ ടികറ്റുകള്‍ മുന്‍കൂട്ടി വാങ്ങിയിരുന്നു. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രടറി രണ്‍ദീപ് സുര്‍ജേവാല, മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര, കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് ബികെ ഹരിപ്രസാദ്, കെപിസിസി പ്രചാരണ സമിതി ചെയര്‍മാന്‍ എംബി. പാട്ടീല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
< !- START disable copy paste -->

Keywords: Latest-News, National, Top-Headlines, Karnataka, Political Party, Politics, Congress, BJP, Freedom, Protest, Government, Karnataka Congres, Government of Karnataka, Mega Freedom March in Karnataka, Karnataka Congress' 'mega' Freedom March sends 'strong' message to BJP.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.