CBI Raid | അനധികൃത സ്വത്ത് സമ്പാദന കേസ്: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വസതിയില്‍ സിബിഐ പരിശോധന; രേഖകള്‍ പിടിച്ചെടുത്തതായി റിപോര്‍ട്

 




ബെംഗ്‌ളൂറു: (www.kvartha.com) കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വസതിയില്‍ സിബിഐ പരിശോധന. ബുധനാഴ്ച വൈകിട്ടും രാത്രിയുമായി നടത്തിയ പരിശോധനയില്‍ സിബിഐ രേഖകള്‍ പിടിച്ചെടുത്തതായി റിപോര്‍ട്. 

നേരത്തെ രെജിസ്റ്റര്‍ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. കനകപുരയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. വിവിധ വസ്തുവകകളുടെ രേഖകള്‍ പരിശോധിച്ചുവെന്ന് ശിവകുമാറിന്റെ ഓഫീസ് അറിയിച്ചു.

CBI Raid | അനധികൃത സ്വത്ത് സമ്പാദന കേസ്: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വസതിയില്‍ സിബിഐ പരിശോധന; രേഖകള്‍ പിടിച്ചെടുത്തതായി റിപോര്‍ട്


വസ്തു സംബന്ധമായ ചില രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കനകപുര, ദൊഡ ആലഹള്ളി, സാന്ദെ കോടി ഹള്ളി എന്നിവിടങ്ങളിലെ വസ്തുവകകളുടെ രേഖകളാണ് പരിശോധിച്ചത്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് 2020 ലാണ് സി ബി ഐ, ഡി കെ ശിവകുമാറിനെതിരെ കേസെടുത്തത്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശിവകുമാര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്.

Keywords:  News,National,India,Top-Headlines,Raid,CBI,CBI Raid,Politics,Congress, Karnataka Congress Chief DK Shivakumar's Properties Verified By CBI
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia