Deepavali Gift | കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫിസ് ജീവനക്കാരന് ദീപവലി മധുരത്തിനൊപ്പം മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണവും നല്‍കിയെന്ന് ആരോപണം; വിവാദം പുകയുന്നു
Oct 29, 2022, 16:24 IST
ADVERTISEMENT
ബെംഗ്ലൂറു: (www.kvartha.com) കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഓഫിസിലെ ഒരു ഉദ്യോഗസ്ഥന് ദീപാവലി മധുരത്തിനൊപ്പം ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് 'ക്യാഷ് ഗിഫ്റ്റ്' നല്‍കിയെന്ന് ആരോപണം. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വിവാദം ചൂടുപിടിക്കുന്നു.
ദീപാവലി മധുരങ്ങളടങ്ങിയ പെട്ടിക്കൊപ്പം ഒരു ലക്ഷം രൂപ മുതല്‍ രണ്ടര ലക്ഷം രൂപ വരെ നല്‍കിയെന്നാണ് ആരോപണം. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് 'സിഎംഒ' കാശ് നല്കിയ കാര്യം അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടന്ന 'സ്വീറ്റ് ബോക്സ് കോഴ'യില്‍ ജൂഡിഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. 'ക്യാഷ് ഗിഫ്റ്റ്' ലഭിച്ചതായി ആരോപിക്കപ്പെടുന്ന പന്ത്രണ്ടോളം മാധ്യമ പ്രവര്‍ത്തകരില്‍ മൂന്ന് പേര് പണം വിതരണം നടന്ന കാര്യം സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര് തങ്ങള്‍ക്ക് ലഭിച്ച സമ്മാനപൊതിയില്‍ പണം കണ്ടതോടെ അത് മുഖ്യമന്ത്രിയുടെ ഓഫീസിന് തന്നെ തിരിച്ച് നല്‍കിയതായി അറിയിക്കുകയും ചെയ്തുവെന്ന് ദി ന്യൂസ് മിനിറ്റ് റിപോര്‍ട് ചെയ്തു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്കാന് ശ്രമിച്ചെന്നാരോപിച്ച് ബസവരാജ് ബൊമ്മൈയുടെ മാധ്യമ ഉപദേഷ്ടാവിനെതിരെ ഒരു അഴിമതി വിരുദ്ധ സംഘടന കര്‍ണാടക ലോകായുക്ത പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് കര്‍ണാടകയിലെ ഒരു പ്രമുഖ പത്രത്തിന്റെ രാഷ്ട്രീയകാര്യ ലേഖകന്‍ പറയുന്നത്:
'കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ദീപാവലി മധുരപലഹാരം ഓഫിസില്‍ എത്തിച്ചത്. ഞാന്‍ അത് എടുത്ത് തുറന്നപ്പോള്‍ അതില്‍ പണമുള്ള ഒരു കവര്‍ കണ്ടു. എത്രയുണ്ടെന്ന് എണ്ണാന്‍ പോയില്ല. ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് തന്നെ തിരിച്ചയച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പണം എത്തിയെന്ന് ഉറപ്പാക്കുകയും മുഖ്യമന്ത്രിക്ക് രേഖമൂലം അതൃപ്തി അറിയിച്ച് കത്തയക്കുകയും ചെയ്തു.
ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍കാര്‍ പൊതുമരാമത്ത് വകുപ്പിന്റെ കരാറുകളില്‍ നിന്ന് 40 ശതമാനം കമിഷന് ഈടാക്കുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഈ ആരോപണത്തെ തുടര്‍ന്ന് ബൊമ്മൈയ്ക്കെതിരെ 'പേ സിഎം' പ്രചാരണം കോണ്‍ഗ്രസ് നടത്തിയിരുന്നു.
Keywords: Karnataka CM’s office staff gives lakhs in cash in Deepavali hampers to journalists, Bangalore, News, Diwali, Allegation, Media, Chief Minister, Controversy, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.