Hospitalized | കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി ആശുപത്രിയില്‍

 


ബെംഗ്ലൂര്‍: (www.kvartha.com) ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും മൂലമാണ് പാര്‍വതിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് പാര്‍വതിയെ ആശുപത്രിയില്‍ എത്തിച്ചത്.

ഇപ്പോള്‍ എം ഐ സി യുവില്‍ കഴിയുന്ന പാര്‍വതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മണിപ്പാല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉടന്‍ തന്നെ വാര്‍ഡിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി ഭാര്യയെ കാണാന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ആശുപത്രി പുറത്തിറക്കിയ മെഡികല്‍ ബുള്ളറ്റിനില്‍ എന്താണ് അസുഖമെന്ന് വെളിപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ കുടുംബം അവരുടെ സ്വകാര്യതയെ മാനിക്കണമെന്ന് ആശുപത്രിയോട് ആവശ്യപ്പെട്ടതായി പറയുന്നുണ്ട്. കുടുംബത്തിന്റെ സമ്മതത്തോടെ മാത്രമേ കൂടുതല്‍ ബുള്ളറ്റിന്‍ പുറത്തിറക്കൂ എന്നും അധികൃതര്‍ അറിയിച്ചു.

Hospitalized | കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി ആശുപത്രിയില്‍

Keywords: Karnataka CM Siddaramaiah's Wife Parvathi Hospitalized, Bengaluru, News, Karnataka CM,  Siddaramaiah, Parvathi, Hospitalized, Medical Bulletin, Treatment, Fever, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia