SWISS-TOWER 24/07/2023

Karnataka CM | കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മൈസൂരു: (KVARTHA) കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നിരോധന ഉത്തരവ് പിന്‍വലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൈസൂരുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Aster mims 04/11/2022
Karnataka CM | കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

കോണ്‍ഗ്രസ് വോടിന് വേണ്ടി രാഷ്ട്രീയം കളിക്കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ദരിദ്രരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ദളിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനാണ് തന്റെ സര്‍കാര്‍ അധികാരത്തില്‍ വന്നതെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന പ്രശ്‌നമില്ലെന്നും വ്യക്തമാക്കി.

വസ്ത്രവും ഭക്ഷണവും വ്യക്തിഗതമാണ്. താന്‍ എന്തിന് അത് തടസ്സപ്പെടുത്തണമെന്നും അദ്ദേഹം ചോദിച്ചു. വോടിന് വേണ്ടി രാഷ്ട്രീയം കളിക്കരുത്. വസ്ത്രവും ഭക്ഷണവും വ്യക്തിഗതമായ തിരഞ്ഞെടുപ്പാണ്. ബി ജെ പി 'സബ്കാ സാത്, സബ്കാ വികാസ്'എന്ന് പറയുകയും തൊപ്പിയും ബുര്‍ഖയും താടിയും ധരിച്ചവരെ മാറ്റിനിര്‍ത്തുകയുമാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

2022ല്‍ ബി ജെ പി ഭരണകാലത്താണ് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. മുസ്ലിം വിദ്യാര്‍ഥികളെ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് തീവ്ര ഹിന്ദു വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തകര്‍ കാവി സ്‌കാര്‍ഫ് ധരിച്ച് കോളജുകളിലേക്ക് മാര്‍ച് നടത്തിയതോടെ സംസ്ഥാനത്ത് ക്രമസമാധാനപ്രശ്‌നം പൊട്ടിപ്പുറപ്പെുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുകയും ചെയ്തിരുന്നു.

Keywords: Karnataka CM Siddaramaiah withdraws hijab ban, says 'choice of dress and food is personal', Karnataka, Mysore, News, Karnataka CM Siddaramaiah, Hijab Ban, Politics, Religion, Muslim, Press Meet, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia