GPS | ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന പരാതിയുമായി കോടതിയെ സമീപിച്ച് യുവാവ്; കണ്ടുപിടിച്ചത് കാറില്‍ ഘടിപ്പിച്ചിരുന്ന ജി പി എസ് ട്രാകര്‍ വഴി

 


ബെംഗ്ലൂര്‍: (www.kvartha.com) ഭാര്യക്ക് വിവാഹഹേതര ബന്ധമുണ്ടെന്ന പരാതിയുമായി കോടതിയെ സമീപിച്ച് യുവാവ്. ഇക്കാര്യം താന്‍ കണ്ടുപിടിച്ചത് കാറില്‍ ഘടിപ്പിച്ചിരുന്ന ജി പി എസ് ട്രാകര്‍ വഴിയാണെന്നും യുവാവ് പറയുന്നു. ബെംഗ്ലൂര്‍ സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍.

ഭാര്യയ്ക്കും ആണ്‍സുഹൃത്തിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. കാറില്‍ ഘടിപ്പിച്ചിരുന്ന ജി പി എസ് ട്രാകര്‍ സ്മാര്‍ട് ഫോണുമായും ബന്ധിപ്പിച്ചിരുന്നതായും അതില്‍ നിന്നാണ് ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന വിവരം ലഭിച്ചതെന്നും യുവാവ് പരാതിയില്‍ പറയുന്നു.

2014ലാണ് ഇയാള്‍ വിവാഹതിനായത്. ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള ഒരു മകളുമുണ്ട്. നഗരത്തിലെ സ്വകാര്യ കംപനിയിലാണ് യുവാവ് ജോലി ചെയ്തിരുന്നത്. നൈറ്റ് ഷിഫ്റ്റിലാണ് കൂടുതലും ജോലി ചെയ്യുന്നതെന്നും സന്തോഷത്തോടെയാണ് ഇത്രയും നാളും കഴിഞ്ഞതെന്നും എന്നാല്‍ ജി പി എസ് ഡേറ്റ പരിശോധിച്ചപ്പോഴാണ് ഭാര്യ തന്നെ ചതിക്കുന്നുവെന്ന വിവരങ്ങള്‍ അറിഞ്ഞതെന്നും യുവാവ് പറയുന്നു. കാറില്‍ ജി പി എസ് ഘടിപ്പിച്ച വിവരം ഭാര്യയുള്‍പെടെ ആര്‍ക്കും അറിയില്ലായിരുന്നു.

GPS | ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന പരാതിയുമായി കോടതിയെ സമീപിച്ച് യുവാവ്; കണ്ടുപിടിച്ചത് കാറില്‍ ഘടിപ്പിച്ചിരുന്ന ജി പി എസ് ട്രാകര്‍ വഴി


സംഭവത്തെ കുറിച്ച് യുവാവ് പറയുന്നത്:


കഴിഞ്ഞ വര്‍ഷം ഒരു ദിവസം ഞാന്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്തിരുന്ന സമയം കാര്‍ മറ്റാരോ ഉപയോഗിച്ചതായി കണ്ടെത്തി. ജി പി എസ് ഡേറ്റ പ്രകാരം കാര്‍ കെ ഐ എ പരിസരത്തേക്കാണ് പോയത്. അവിടെ ഒരു ഹോടെലിന്റെ മുന്നില്‍ കാര്‍ നിര്‍ത്തിയിടുകയും ചെയ്തിട്ടുണ്ട്. പുലര്‍ചെ അഞ്ച് മണിക്ക് മുമ്പാണ് കാര്‍ അവിടെ നിന്ന് വീട്ടിലേക്ക് എത്തിയത്. പിന്നീട് ആ ഹോടെലില്‍ ചെന്ന് അന്വേഷിച്ചപ്പോഴാണ് എന്റെ ഭാര്യയും അവളുടെ ആണ്‍സുഹൃത്തും അവിടെ റൂം എടുത്ത വിവരം അറിയുന്നത്.

അവരുടെ വോടെര്‍ ഐഡിയുടെ വിവരങ്ങള്‍ അവിടെ നിന്ന് ലഭിച്ചു. ഭാര്യയോടും അവളുടെ ആണ്‍സുഹൃത്തിനോടും ജിപിഎസ് ഡേറ്റ വിവരങ്ങളെപ്പറ്റി താന്‍ തുറന്ന് സംസാരിച്ചു. അപ്പോള്‍ ഇരുവരും തന്നെ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചത്.

കഴിഞ്ഞ വര്‍ഷമാണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി എല്ലാ വാഹനങ്ങളിലും എമര്‍ജന്‍സി ബടണുകളോ ട്രാകിങ് സംവിധാനങ്ങളോ ഘടിപ്പിക്കാന്‍ ഉടമസ്ഥര്‍ക്ക് അനുമതി നല്‍കി കര്‍ണാടക സര്‍കാര്‍ ഉത്തരവിറക്കിയത്. കേന്ദ്ര പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ചിലവിന്റെ 60 ശതമാനം കേന്ദ്രവും ബാക്കി 40 ശതമാനം തുക കര്‍ണാടക സര്‍കാരും ചേര്‍ന്നാണ് നല്‍കുന്നത്.

വിഷയത്തില്‍ ഐപിസി 417 (വഞ്ചന), 420 (വഞ്ചന, സത്യസന്ധതയില്ലാതെ സ്വത്ത് കൈമാറല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ ചുമത്തി കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് യുവതിക്ക് നോടീസ് അയച്ചതായി പൊലീസ് അറിയിച്ചു.

Keywords: Karnataka: Car GPS helps man discover wife's affair, Bangalore, News, Complaint, Police, Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia