Conversion law | വിവാദ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍കാര്‍
Jun 15, 2023, 18:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്ലൂര്‍: (www.kvartha.com) കര്‍ണാടകയില്‍ ബിജെപി സര്‍കാര്‍ നടപ്പാക്കിയ വിവാദ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍കാര്‍. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിയമം റദ്ദാക്കാന്‍ തീരുമാനിച്ചത്. നിര്‍ബന്ധിച്ചു മതംമാറ്റിക്കുന്നവര്‍ക്ക് മൂന്നു മുതല്‍ 10 വര്‍ഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്.
ബിജെപി സര്‍കാറിന്റെ വിവാദനിയമങ്ങള്‍ പിന്‍വലിക്കുമെന്നും വിദ്വേഷ പ്രചാരകര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് സര്‍കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി. കര്‍ണാടകയില്‍ സെപ്റ്റംബര്‍ 30നാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പ്രബല്യത്തില്‍ വന്നത്. ഏതുതരത്തിലുള്ള മതംമാറ്റവും നിയമത്തിന് കീഴില്‍ ആകുന്ന തരത്തിലാണ് ഇതിലെ വ്യവസ്ഥകള്‍.
തെറ്റിദ്ധരിപ്പിക്കല്‍, നിര്‍ബന്ധിക്കല്‍, ചതി, സ്വാധീനം, ബലപ്രയോഗം, വശീകരണം, വിവാഹം, പണമോ മറ്റു സാധനങ്ങളോ വാഗ്ദാനം ചെയ്യുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഒരാളെ ഒരു മതത്തില്‍നിന്ന് മറ്റൊരു മതത്തിലേക്ക് മാറ്റുന്നത് കുറ്റകൃത്യമായി പരിഗണിച്ചിരുന്നു. നിയമത്തിലെ വ്യവസ്ഥകളുടെ മറവില്‍ നിരവധി ക്രൈസ്തവ പുരോഹിതര്‍ക്കെതിരെയും മുസ്ലീങ്ങള്‍ക്കെതിരെയും ബിജെപി സര്‍കാര്‍ വ്യാപകമായി കേസെടുത്തിരുന്നു.
ആര്‍ എസ് എസ് നേതാവ് കെബി ഹെഡ് ഗെവാറിനെക്കുറിച്ചുള്ള പാഠം സ്‌കൂള്‍ പുസ്തകത്തില്‍നിന്ന് ഒഴിവാക്കാനും സര്‍കാര്‍ തീരുമാനിച്ചു. ഇതിനായി വിദഗ്ധ സമിതി രൂപവത്കരിക്കും. എല്ലാ സ്‌കൂളുകളിലും കോളജുകളിലും ഭരണഘടനയുടെ ആമുഖം വായിക്കുന്നതു നിര്‍ബന്ധമാക്കി.
കഴിഞ്ഞ ബിജെപി സര്‍കാര്‍ 2022 മേയ് 17 മുതല്‍ പ്രാബല്യത്തോടെ ഒക്ടോബറിലാണ് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് ഒപ്പിട്ടതിനെ തുടര്‍ന്നാണു നടപടി. 2021 ഡിസംബറില്‍ ബില്‍ നിയമസഭ പാസാക്കിയെങ്കിലും നിയമനിര്‍മാണ കൗണ്‍സിലിന്റെ അംഗീകാരം നേടാന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. തിരഞ്ഞെടുപ്പിനു പിന്നാലെ കൗണ്‍സിലില്‍ ബിജെപി ഭൂരിപക്ഷം നേടിയപ്പോള്‍ ബില്‍ അവിടെ പാസാക്കിയശേഷം നിയമസഭയില്‍ വീണ്ടും പാസാക്കിയതിനു ശേഷമാണു ഗവര്‍ണര്‍ക്ക് അയച്ചത്.
Keywords: Karnataka Cabinet scraps controversial anti-conversion law introduced by BJP, Karnataka, Bengaluru, News, Politics, Congress Govt, Anti-Conversion Law, Karnataka Cabinet, BJP, National.
ബിജെപി സര്‍കാറിന്റെ വിവാദനിയമങ്ങള്‍ പിന്‍വലിക്കുമെന്നും വിദ്വേഷ പ്രചാരകര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് സര്‍കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി. കര്‍ണാടകയില്‍ സെപ്റ്റംബര്‍ 30നാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പ്രബല്യത്തില്‍ വന്നത്. ഏതുതരത്തിലുള്ള മതംമാറ്റവും നിയമത്തിന് കീഴില്‍ ആകുന്ന തരത്തിലാണ് ഇതിലെ വ്യവസ്ഥകള്‍.
ആര്‍ എസ് എസ് നേതാവ് കെബി ഹെഡ് ഗെവാറിനെക്കുറിച്ചുള്ള പാഠം സ്‌കൂള്‍ പുസ്തകത്തില്‍നിന്ന് ഒഴിവാക്കാനും സര്‍കാര്‍ തീരുമാനിച്ചു. ഇതിനായി വിദഗ്ധ സമിതി രൂപവത്കരിക്കും. എല്ലാ സ്‌കൂളുകളിലും കോളജുകളിലും ഭരണഘടനയുടെ ആമുഖം വായിക്കുന്നതു നിര്‍ബന്ധമാക്കി.
കഴിഞ്ഞ ബിജെപി സര്‍കാര്‍ 2022 മേയ് 17 മുതല്‍ പ്രാബല്യത്തോടെ ഒക്ടോബറിലാണ് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് ഒപ്പിട്ടതിനെ തുടര്‍ന്നാണു നടപടി. 2021 ഡിസംബറില്‍ ബില്‍ നിയമസഭ പാസാക്കിയെങ്കിലും നിയമനിര്‍മാണ കൗണ്‍സിലിന്റെ അംഗീകാരം നേടാന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. തിരഞ്ഞെടുപ്പിനു പിന്നാലെ കൗണ്‍സിലില്‍ ബിജെപി ഭൂരിപക്ഷം നേടിയപ്പോള്‍ ബില്‍ അവിടെ പാസാക്കിയശേഷം നിയമസഭയില്‍ വീണ്ടും പാസാക്കിയതിനു ശേഷമാണു ഗവര്‍ണര്‍ക്ക് അയച്ചത്.
Keywords: Karnataka Cabinet scraps controversial anti-conversion law introduced by BJP, Karnataka, Bengaluru, News, Politics, Congress Govt, Anti-Conversion Law, Karnataka Cabinet, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.