Cabinet expansion | 24 മന്ത്രിമാര്‍ കൂടി സിദ്ധരാമയ്യ സര്‍കാരിലേക്ക് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും; തിരക്കിട്ട കൂടിയാലോചന
May 26, 2023, 12:30 IST
ന്യൂഡെല്‍ഹി: (www.kvartha.com) കര്‍ണാടക സര്‍കാറിലേക്ക് 24 മന്ത്രിമാര്‍ കൂടി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മെയ് 20ന് ആണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. അതോടൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ ഉള്‍പെടെ എട്ട് എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ മന്ത്രിമാരുടെ വകുപ്പുകളൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. 34 മന്ത്രിമാരെയാണ് പരമാവധി മന്ത്രിസഭയില്‍ ഉള്‍പെടുത്താനാകുന്നത്.
ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യാനുള്ള മന്ത്രിമാരെ കണ്ടെത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും കേന്ദ്രനേതാക്കളും തിരക്കിട്ട യോഗം നടക്കുകയാണ്. അന്തിമ പട്ടിക അതിനുശേഷം പ്രഖ്യാപിക്കും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച രാഹുല്‍ ഗാന്ധിയെ കാണും.
വിവിധ വിഭാഗങ്ങളുടെ സമവാക്യങ്ങള്‍ പാലിക്കാനുള്ളതിനാല്‍ വകുപ്പ് തീരുമാനം കോണ്‍ഗ്രസിന് കീറാമുട്ടിയാണ്. 2024 ല്‍ പൊതു തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ ആരെയും പിണക്കാതെ മന്ത്രിമാരെ തീരുമാനിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
വിവിധ വിഭാഗങ്ങളുടെ സമവാക്യങ്ങള്‍ പാലിക്കാനുള്ളതിനാല്‍ വകുപ്പ് തീരുമാനം കോണ്‍ഗ്രസിന് കീറാമുട്ടിയാണ്. 2024 ല്‍ പൊതു തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ ആരെയും പിണക്കാതെ മന്ത്രിമാരെ തീരുമാനിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
Keywords: Karnataka Cabinet expansion: 24 ministers to take oath on May 27, New Delhi, News, Politics, Swearing, Chief Minister, Ministers, Declaration, Meeting, Election, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.