SWISS-TOWER 24/07/2023

Bribe | കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഐഎഎസ് ഓഫീസര്‍ അറസ്റ്റില്‍; വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 6 കോടി രൂപ വിലമതിക്കുന്ന പണം കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍

 


ADVERTISEMENT



ബെംഗ്‌ളൂറു: (www.kvartha.com) കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഐഎഎസ് ഓഫീസര്‍ പ്രശാന്ത് കുമാര്‍ അറസ്റ്റില്‍. ലോകായുക്തയാണ് ബെംഗ്‌ളൂറു കോര്‍പറേഷനില്‍ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അകൗണ്ട്‌സ് ഓഫീസറെ അറസ്റ്റ് ചെയ്തത്. 40 ലക്ഷം രൂപ ഒരു കോണ്‍ട്രാക്റ്ററില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  
Aster mims 04/11/2022

സോപും ഡിറ്റര്‍ജന്റും നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ നിര്‍മിക്കാനുള്ള കരാര്‍ നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 81 ലക്ഷം രൂപയാണ് കൈക്കൂലിയായി പ്രശാന്ത് കുമാര്‍ കോണ്‍ട്രാക്റ്ററില്‍ നിന്ന് ആവശ്യപ്പെട്ടത്. ഇത് ലോകായുക്തയെ അറിയിച്ചപ്പോള്‍ പണവുമായി തെളിവോടെ പ്രശാന്തിനെ പിടികൂടാന്‍ ലോകായുക്ത തീരുമാനിക്കുകയായിരുന്നു. മൂന്ന് ബാഗുകളിലായി 40 ലക്ഷം രൂപയോടെയാണ് പ്രശാന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്. 

പിന്നാലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വന്‍ പണക്കൂമ്പാരം കണ്ടെത്തിയെന്നാണ് വിവരം. പരിശോധനയില്‍ ഏകദേശം 6 കോടി രൂപ വിലമതിക്കുന്ന പണം കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി വൈകുവോളം തിരച്ചില്‍ തുടര്‍ന്നു.

Bribe | കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഐഎഎസ് ഓഫീസര്‍ അറസ്റ്റില്‍; വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 6 കോടി രൂപ വിലമതിക്കുന്ന പണം കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍


ദാവനഗരെ ജില്ലയിലെ ചന്നാഗിരിയില്‍ നിന്നുള്ള ബിജെപി എംഎല്‍എയും കര്‍ണാടക സോപ്‌സ് ചെയര്‍മാനുമായ മാഡല്‍ വിരൂപാക്ഷപ്പ ഇദ്ദേഹത്തിന്റെ പിതാവാണ്. മൈസൂറു സാന്‍ഡല്‍ സോപ്‌സ് ഉല്‍പാദിപ്പിക്കുന്ന കംപനിയാണ് കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് (കെ എസ് ഡി എല്‍).
 
അഴിമതിയാരോപണങ്ങളില്‍ വലയുന്ന ബിജെപിക്ക് തെരഞ്ഞെടുപ്പ് കാലത്ത് വലിയ തിരിച്ചടിയാണ് ഇത്. 

Keywords:  News,National,Bangalore,IAS Officer,Arrested,Lokayuktha,Bribe Scam,Top-Headlines,Latest-News,BJP,MLA,Politics,party, Karnataka BJP MLA's Son Caught Taking Bribe, Then ₹ 6 Crore Found At Home
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia