Banned | ഹുക്ക ഉല്‍പന്നങ്ങളുടെ വില്‍പനയും ഉപഭോഗവും നിരോധിച്ച് കര്‍ണാടക! ഉത്തരവ് പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത്
Feb 8, 2024, 12:28 IST
ബെംഗ്‌ളൂറു: (KVARTHA) പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് ഹുക്ക ഉല്‍പന്നങ്ങളുടെ വില്‍പനയും ഉപഭോഗവും കര്‍ണാടക നിരോധിച്ചു. ഹുക്ക ഉല്‍പന്നങ്ങളുടെയും ഷീഷയുടെയും വില്‍പന, വാങ്ങല്‍, പ്രചാരണം, വിപണനം, ഉപഭോഗം എന്നിവ നിരോധിച്ചതായി സര്‍കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ബെംഗളൂറിലെ ഹുക്ക ബാറില്‍ ഉണ്ടായ തീപ്പിടിത്തം കണക്കിലെടുത്താണ് നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ അഗ്‌നി സുരക്ഷാ നിയമങ്ങള്‍ കൂടി ചുമത്താന്‍ സര്‍കാര്‍ തീരുമാനിച്ചത്. ഈ ഹുക്ക ബാര്‍ അഗ്‌നി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
45 മിനിറ്റ് ഹുക്ക വലിക്കുന്നത് 100 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന് സൂചിപ്പിക്കുന്ന പഠനങ്ങള്‍ സര്‍കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
സിഒടിപിഎ (സിഗരറ്റ് ആന്‍ഡ് പുകയില ഉല്‍പന്നങ്ങള്‍ നിയമം-COTPA) 2003, ചൈല്‍ഡ് കെയര്‍ ആന്റ് പ്രൊടക്ഷന്‍ ആക്റ്റ് 2015, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി ആക്റ്റ് 2006, കര്‍ണാടക പോയ്‌സണ്‍ (ഉടമയും വില്‍പനയും) ചട്ടങ്ങള്‍ 2015, ഫയര്‍ കണ്‍ട്രോള്‍ ആന്‍ഡ് ഫയര്‍ പ്രൊടക്ഷന്‍ ആക്ട്, ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകള്‍ എന്നിവ പ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും.
മഹാരാഷ്ട്ര, ഗുജറാത്, പഞ്ചാബ് എന്നിവിടങ്ങളില്‍ നേരത്തെ തന്നെ ഹുക്ക നിരോധിച്ചിരുന്നു.
Keywords: News, National, National-News, Malayalam-News, Karnataka News, Bans, Sale, Bengaluru News, Smoke, Consumption, Hookah, Citing, Public Health, COTPA (Cigarette and Tobacco Products Act ) 2003, Child Care and Protection Act 2015, Food Safety and Quality Act 2006, Karnataka Poisons (Possession and Sale) Rules 2015, Fire Control and Fire Protection Act, Indian Penal Code, Karnataka Bans Sale, Consumption Of Hookah Citing Public Health.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.