Banned | ഹിജാബ് അനുമതിയിൽ നിലപാട് മാറ്റി കർണാടക സർകാർ; നിയമന പരീക്ഷകളിൽ തല മറക്കുന്ന എല്ലാ വസ്ത്രങ്ങളും നിരോധിച്ചു; പ്രതിഷേധത്തെത്തുടർന്ന് മംഗല്യസൂത്രത്തിന് അനുവാദം

 


ബെംഗ്ളുറു: (KVARTHA) നവംബർ 18, 19 തീയതികളിൽ സംസ്ഥാനത്തുടനീളം നടക്കുന്ന വിവിധ ബോർഡുകളുടെയും കോർപറേഷനുകളുടെയും റിക്രൂട്മെന്റ് പരീക്ഷകൾക്കായി കർണാടക എക്സാമിനേഷൻ അതോറിറ്റി (KEA) ഡ്രസ് കോഡ് പ്രഖ്യാപിച്ചു. തല മറക്കുന്ന എല്ലാ വസ്ത്രങ്ങളും നിരോധിച്ചിട്ടുണ്ട്. നേരത്തെ ഹിജാബ് അടക്കമുള്ള വസ്ത്രങ്ങൾ അനുവദിക്കാൻ സർകാർ തീരുമാനിച്ചിരുന്നു. എന്നാൽ, ഹിജാബ് നിരോധനം എടുത്തുകളയുമെന്ന കോൺഗ്രസിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിന്നുള്ള മാറ്റമാണ് പുതിയ നിർദേശത്തിലൂടെ പുറത്തുവന്നത്.

Banned | ഹിജാബ് അനുമതിയിൽ നിലപാട് മാറ്റി കർണാടക സർകാർ; നിയമന പരീക്ഷകളിൽ തല മറക്കുന്ന എല്ലാ വസ്ത്രങ്ങളും നിരോധിച്ചു; പ്രതിഷേധത്തെത്തുടർന്ന് മംഗല്യസൂത്രത്തിന് അനുവാദം

ബ്ലൂടൂത് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് തല മറക്കുന്ന എല്ലാ വസ്ത്രങ്ങളും നിരോധിച്ചതെന്നാണ് വിശദീകരണം. പരീക്ഷാ ഹോളിനുള്ളിൽ ഫോണുകൾ, ബ്ലൂടൂത് ഇയർഫോണുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും അതോറിറ്റി നിരോധിച്ചു. എന്നിരുന്നാലും, വലതുപക്ഷ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് മംഗല്യസൂത്രം (വിവാഹിതരായ ഹിന്ദു സ്ത്രീകൾ ധരിക്കുന്ന മാലകൾ) അനുവദിച്ചിട്ടുണ്ട്.

നേരത്തെ ഹിജാബ് പോലുള്ള തലമറയ്ക്കുന്ന വസ്ത്ര ധാരണം വ്യക്തമായി നിരോധിച്ചിരുന്നില്ലെങ്കിലും പുതിയ മാർഗനിർദേശങ്ങൾ അത് സൂചിപ്പിക്കുന്നു. മുമ്പ്, ഹിജാബ് ധരിച്ച സ്ത്രീകൾ സമഗ്രമായ പരിശോധനയ്ക്കായി പരീക്ഷാ കേന്ദ്രങ്ങളിൽ നേരത്തെ എത്തേണ്ടതായിരുന്നു, തുടർന്നാണ് അവരെ പരീക്ഷാ ഹോളിൽ പ്രവേശിപ്പിച്ചിരുന്നത്. പുതിയ മാർഗനിർദേശത്തിൽ 'തലയോ വായയോ ചെവിയോ മറയ്ക്കുന്ന വസ്ത്രമോ തൊപ്പിയോ' ധരിച്ച് പരീക്ഷാ ഹോളിൽ പ്രവേശിക്കാനാവില്ലെന്ന് കെഇഎ വ്യക്തമാക്കി. ബ്ലൂടൂത് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഉത്തരവിൽ പറയുന്നു.

Keywords: News, National, Karnataka, Recruitment Exam, Hijab,Exam Hall,  Karnataka bans all forms of head cover in upcoming recruitment exams.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia