Assaulted | പശുവിറച്ചി കൈവശം വച്ചുവെന്ന് ആരോപിച്ച് അസമീസ് യുവാവിനെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി; 3 ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ പിടിയില്‍

 



ബെംഗ്‌ളൂറു: (www.kvartha.com) പശുവിറച്ചി കൈവശം വച്ചുവെന്ന് ആരോപിച്ച് അസമീസ് യുവാവിനെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ കര്‍ണാടകയിലെ ചിക്കമംഗ്‌ളൂറില്‍ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. യുവാവിനെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. 

ഇറച്ചിയുമായി പോവുകയായിരുന്ന അസം സ്വദേശിയെ മൂന്ന് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പിടിച്ചുവയ്ക്കുകയായും, കയ്യില്‍ ഇറച്ചിയാണെന്ന് മനസിലാക്കിയതോടെ തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. 

Assaulted | പശുവിറച്ചി കൈവശം വച്ചുവെന്ന് ആരോപിച്ച് അസമീസ് യുവാവിനെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി; 3 ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ പിടിയില്‍


കേസെടുത്തത് കൂടാതെ, പിടികൂടിയ ഇറച്ചി പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചതായും കര്‍ണാടകയുടെ വിവിധ മേഖലകളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ പതിവാണെന്നും അതില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ചിക്കമംഗ്‌ളൂറില്‍ ഉണ്ടായതെന്നും പൊലീസ് പറഞ്ഞു.

Keywords:  News,National,India,Bangalore,Assam,Assault,Complaint,Police,Case, Karnataka Bajrang Dal members assault Assamese youth saying he was carrying beef
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia