Accidental Death | മൈസുറില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി ഉള്‍പെടെ 10 മരണം; നിരവധി പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മൈസൂര്‍: (www.kvartha.com) മൈസൂറില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തു പേര്‍ മരിച്ചു. കൊല്ലേഗല്‍ ടി നരസിപുര സംസ്ഥാനപാതയില്‍ കുറുബൂരു ഗ്രാമത്തില്‍ വൈകിട്ട് മൂന്നുമണിക്കാണ് അപകടം. കാര്‍ യാത്രക്കാരാണ് മരിച്ചത്. 

മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. പരുക്കേറ്റവരെ ചാമരാജനഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെ മൈസൂര്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. അപകടത്തില്‍പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു.

ബെല്ലാരി സംഘനക്കലില്‍നിന്നു മൈസൂറിലേക്ക് വിനോദയാത്രയ്ക്കു വന്ന സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണു വിവരം. മരിച്ച ജനാര്‍ദന (45), ശശികുമാര്‍ (24), പുനീത് (4) എന്നിവരെ തിരിച്ചറിഞ്ഞു. 
Aster mims 04/11/2022

സ്ഥിരം അപകടമേഖലയായ ഇവിടെ കാര്‍ എതിരെ വന്നു ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറില്‍ 13 പേരുണ്ടായിരുന്നുവെന്നും മൂന്നു പേരുടെ പരുക്ക് ഗുരുതരമാണെന്നുമാണ് അറിയുന്നത്. അതേസമയം രണ്ടു കുട്ടികള്‍ മരിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. അപകടത്തില്‍പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു. 

Accidental Death | മൈസുറില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി ഉള്‍പെടെ 10 മരണം; നിരവധി പേര്‍ക്ക് പരുക്ക്

Keywords:  Karnataka: 10 dead after Innova collides with bus near Mysuru, Mysuru, Accident, News, Injury, Hospital, Treatment, Child, Damage, Vehicle, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia