Rajastan | രാജസ്താനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കരൺപൂർ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പുതിയ സർക്കാരിലെ മന്ത്രി തോറ്റു; കോൺഗ്രസിന് തകർപ്പൻ ജയം

 


ADVERTISEMENT

ജയ്പൂർ: (KVARTHA) രാജസ്താനിലെ ശ്രീഗംഗാനഗർ ജില്ലയിലെ കരൺപൂർ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. കോൺഗ്രസിന്റെ രൂപീന്ദർ സിംഗ് കുന്നാർ സംസ്ഥാന മന്ത്രി സുരേന്ദ്ര സിങ്ങിനെ പരാജയപ്പെടുത്തി. 12570 വോട്ടിനാണ് കോൺഗ്രസ് വിജയിച്ചത്. ജനുവരി അഞ്ചിനാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്.

Rajastan | രാജസ്താനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കരൺപൂർ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പുതിയ സർക്കാരിലെ മന്ത്രി തോറ്റു; കോൺഗ്രസിന് തകർപ്പൻ ജയം

അടുത്തിടെ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കരൺപൂർ മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നിരുന്നില്ല. കോൺഗ്രസ് സ്ഥാനാർഥിയും അന്നത്തെ എംഎൽഎയുമായ ഗുർമീത് സിംഗ് കൂനാറിന്റെ മരണത്തെ തുടർന്നാണ് ഈ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. തുടർന്ന് കൂനറിന്റെ മകൻ രൂപീന്ദർ സിങ്ങിനെയാണ് കോൺഗ്രസ് മത്സരിപ്പിച്ചത്.

199 സീറ്റുകളിൽ 115 സീറ്റുകൾ നേടിയ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ സുരേന്ദ്ര പാൽ സിംഗ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ അദ്ദേഹം എംഎൽഎ ആയിരുന്നില്ല. നിയമം അനുസരിച്ച് ആറ് മാസത്തിനകം നിയമസഭാ അംഗമായില്ലെങ്കിൽ മന്ത്രിയായി തുടരാനാവില്ല. തോൽവിയോടെ അദ്ദേഹം മന്ത്രിസ്ഥാനം ഒഴിയുമെന്നാണ് കരുതുന്നത്.

Keywords: News, National, Jaipur, Karanpur, Result, Congress, Rajasthan, BJP, Politics, Assembly Election, Karanpur election Result: Congress Wins Rajasthan Seat As BJP`s Ministerial Candidate Faces Poll Drubbing.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia