Inspiration | നിങ്ങള്‍ എന്തു ചെയ്യുന്നോ അത് ആസ്വദിക്കുക'; രാജ്യത്തിനുവേണ്ടി ഏത് സ്‌പോര്‍ട്സിലായാലും കളിക്കാനായാല്‍ അതൊരു മഹത്തായ കാര്യമാണെന്ന് കപില്‍ദേവ്

 
Kapil Dev on the Importance of Enjoying What You Do

Photo Credit: Facebook / Kapil Dev

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഒറ്റരാത്രികൊണ്ട് ആരും ടെസ്റ്റ് ക്രിക്കറ്ററോ ഡോക്ടറോ ആകില്ല
● എല്ലാത്തിനും കഠിനാധ്വാനം ആവശ്യമാണ്
● പ്രഷറോടെയല്ല പാഷനോടെ കളിക്കുക
● ഇപ്പോഴത്തെ കുട്ടികള്‍ ഭാഗ്യവാന്‍മാര്‍ എല്ലാ സൗകര്യങ്ങളും ഉണ്ട്

കൊച്ചി: (KVARTHA) രാജ്യത്തിനുവേണ്ടി ഏത് സ്‌പോര്‍ട് സിലായാലും കളിക്കാനായാല്‍ അതൊരു മഹത്തായ കാര്യമാണെന്ന് ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് നായകന്‍ കപില്‍ദേവ്. കടവന്ത്ര റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ഓണററി അംഗത്വം സ്വീകരിക്കാനെത്തിയതായിരുന്നു താരം. 

ഒറ്റരാത്രികൊണ്ട് ആരും ടെസ്റ്റ് ക്രിക്കറ്ററോ ഡോക്ടറോ ആകില്ലെന്നും എല്ലാത്തിനും കഠിനാധ്വാനം ആവശ്യമാണെന്നും വളര്‍ന്നുവരുന്ന കുട്ടികളോട് കപില്‍ ദേവ് പറഞ്ഞു 

Aster mims 04/11/2022

കപില്‍ദേവിന്റെ വാക്കുകള്‍: 

നിങ്ങള്‍ എന്തു ചെയ്യുന്നോ അത് ആസ്വദിക്കുക... ചില കുട്ടികള്‍ പറയുന്നു സമ്മര്‍ദമാണെന്ന്. ഞാനത് അംഗീകരിക്കുന്നില്ല. പ്രഷറോടെയല്ല പാഷനോടെ കളിക്കുക. ഇപ്പോഴത്തെ കുട്ടികള്‍ ഭാഗ്യവാന്‍മാരാണ്, എല്ലാ സൗകര്യങ്ങളും നിങ്ങള്‍ക്കുണ്ട്. ഞാനൊക്കെ കളിക്കുന്ന സമയത്ത് ഇത്തരം അടിസ്ഥാന സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. 

ഒരു കുട്ടിക്ക് എന്താകണമോ അതായി തീരാനുള്ള എല്ലാ സൗകര്യങ്ങളും ഇന്ന് ഇന്ത്യയിലുണ്ട്. ഒറ്റരാത്രികൊണ്ട് ആരും ടെസ്റ്റ് ക്രിക്കറ്ററോ ഡോക്ടറോ ആകില്ല. കഠിനാധ്വാനം ആവശ്യമാണ്. രാജ്യത്തിനുവേണ്ടി ഏത് സ്‌പോര്‍ട്സിലായാലും കളിക്കാനായാല്‍ അതൊരു മഹത്തായ കാര്യമാണ്- എന്നും  കപില്‍ പറഞ്ഞു.

#KapilDev #CricketLegend #SportsInspiration #HardWork #PlayWithPassion #NationalPride

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia