ബംഗളൂരു ഖാസിയായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ പരിഗണിക്കുന്നു

 


ബംഗളൂരു: (www.kvartha.com 09.06.2016) ബംഗളൂരു സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ പരിഗണിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. സുന്നീ മാനേജ്‌മെന്റിന് കീഴിലെ വിവിധ മഹല്ല് ജമാഅത്ത് കമ്മിറ്റികളുടെ സംയുക്ത യോഗം നേരത്തെയെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കാന്തപുരത്തെ ഖാസിയാക്കാന്‍ ചര്‍ച്ച നടന്നത്.

കോഴിക്കോട്, വയനാട്, കുടക്, ഷിമോഗ, തുടങ്ങിയ പ്രദേശങ്ങളിലെ മുന്നൂറോളം മഹല്ലുകളുടെ ഖാസി സ്ഥാനം നിലവില്‍ കാന്തപുരം വഹിക്കുന്നുണ്ട്. ബംഗളൂരു ജമാഅത്തിന്റെ ഖാസി സ്ഥാനത്ത് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അവരോധിതനാകുന്നത് മഹല്ലുകള്‍ക്ക് ആത്മീയ ഉണര്‍വ്വ് പകരുമെന്ന് വിശ്വാസികള്‍ കരുതുന്നു.

മഹല്ലുകളുടെ മതപരവും സാമുഹികവുമായ മുന്നേറ്റത്തിന് കാന്തപുരത്തിന്റെ നേരിട്ടുള്ള ഇടപെടല്‍ ഗുണകരമായിത്തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശുദ്ധ റമദാന്‍ അവസാന വാരം ബംഗളൂരുവില്‍ സംഘടിപ്പിക്കുന്ന സ്വലാത്ത് മജ്‌ലിസില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

ബംഗളൂരു ഖാസിയായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ പരിഗണിക്കുന്നുഅതേ സമയം, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ ബംഗളൂരു ഖാസിയാക്കുന്ന കാര്യത്തെ കുറിച്ച്് വര്‍ഷങ്ങള്‍ക്ക് മുമ്പേ ചര്‍ച്ച നടന്നിരുന്നുവെന്നും അത് സംബന്ധിച്ച് യാതൊരു തീരുമാനവും ഇപ്പോള്‍ ഉണ്ടായിട്ടില്ലെന്നും എസ് എസ് എഫ് കണാടക സംസ്ഥാന പ്രസിഡണ്ടും വഖഫ് ബോര്‍ഡ് മെമ്പറുമായ ശാഫി സഅദി ബംഗളൂരു കെവാര്‍ത്തയോട് പറഞ്ഞു. ഇക്കാര്യത്തില്‍ കാന്തപുരം ഉസ്താദിനെ സമീപിച്ചുവെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിരുന്നില്ല. ഇപ്പോള്‍ അദ്ദേഹത്തെ ബംഗളൂരു ഖാസിയായി നിയമിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. റമദാനില്‍ ബംഗളൂരുവില്‍ നടക്കുന്ന സ്വലാത്ത്് മജ്‌ലിസില്‍ അത്തരമൊരു പരിപാടി തീരുമാനിച്ചിട്ടില്ല. സഅദി കൂട്ടിച്ചേര്‍ത്തു.

Source: Muhimmath

(Updated)



Keywords: Kanthapuram, Ramadan, Meeting, National, Kanthapuram A P Aboobakkar Musiliyar, Social, Representative, Mahal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia