Criticism | 'ദൃശ്യം മോഡല്‍ കൊലപാതകം കാന്‍പൂരിലും; 4 മാസം മുന്‍പ് കാണാതായ യുവതിയെ ജിം പരിശീലകന്‍ കൊലപ്പെടുത്തിയശേഷം ജില്ലാ മജിസ്‌ട്രേട്ടിന്റെ ഔദ്യോഗിക വസതിക്കടുത്ത് മറവ് ചെയ്തു'
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ബിസിനസുകാരന്റെ ഭാര്യയായ ഏക്ത ഗുപ്തയാണ് കൊല്ലപ്പെട്ടത്
● ഇരുവരും അടുപ്പത്തിലായിരുന്നു
● യുവാവിന്റെ വിവാഹം ഉറപ്പിച്ചതോടെ യുവതി പ്രശ്‌നമുണ്ടാക്കി
● തര്‍ക്കത്തിനൊടുവില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
ന്യൂഡെല്‍ഹി: (KVARTHA) ദൃശ്യം മോഡല്‍ കൊലപാതകം ഉത്തര്‍പ്രദേശിലെ കാന്‍പൂരിലും. കാന്‍പുരില്‍നിന്ന് നാലു മാസം മുന്‍പ് കാണാതായ യുവതിയെ ജിം പരിശീലകന്‍ കൊലപ്പെടുത്തിയത് 'ദൃശ്യം' സിനിമയെ അനുകരിച്ചെന്ന് പൊലീസ്. മൃതദേഹം വളരെ വിദഗ്ധമായി ആരുമറിയാതെ കുഴിച്ചിട്ടത് ഡിസ്ട്രിക് മജിസ്‌ട്രേട്ടിന്റെ ഔദ്യോഗിക വസതിക്കടുത്ത് ഉന്നതര്‍ താമസിക്കുന്ന മേഖലയില്‍.
സംഭവവുമായി ബന്ധപ്പെട്ട് ജിം പരിശീലകനായ വിമല്‍ സോണിയെ പൊലീസ് അറസ്റ്റുചെയ്തു. ബിസിനസുകാരന്റെ ഭാര്യയായ ഏക്ത ഗുപ്തയെ (32) ആണ് ഇയാള്‍ കൊലപ്പെടുത്തിയതെന്നും ഫോണ്‍ രേഖകളില്‍നിന്ന് ലഭിച്ച തെളിവുകളാണ് അറസ്റ്റിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. വിഐപി മേഖലയില്‍ ആരും അറിയാതെ മൃതദേഹം കുഴിച്ചിട്ടത് പൊലീസിനെയും അതിശയിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
യുവതിയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ ജൂണ്‍ 24 മുതല്‍ അന്വേഷണം നടക്കുകയായിരുന്നു. ജിം പരിശീലകനായ വിമല്‍ സോണിയുമായി യുവതി അടുപ്പത്തിലായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജിമ്മിലെ പരിശീലനത്തിനിടെയാണ് ഇരുവരും അടുത്തത്. ഇതിനിടെ വിമലിന്റെ വിവാഹം നിശ്ചയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഒരു ദിവസം ജിമ്മിലെത്തിയ ഏക്തയുമായി വിമല്‍ കാറില്‍ പുറത്തേക്ക് പോയി.
തര്‍ക്കത്തിനിടെ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ വിമലിനെ കണ്ടെത്താന്‍ ഏറെ പ്രയാസപ്പെട്ടു. പൊലീസ് പിടിക്കാതിരിക്കാനാണ് വിഐപി മേഖലയില്‍ മൃതദേഹം കുഴിച്ചിട്ടതെന്നു വിമല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ജഡ്ജിമാരും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന സ്ഥലത്താണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഇവിടെയുള്ള ഓരോ വീടുകളിലും സുരക്ഷാ ഉദ്യോഗസ്ഥനും സിസിടിവി ക്യാമറകളുമുണ്ട്. ഇതിനെയെല്ലാം അതിജീവിച്ച് വളരെ വിദഗ്ധമായാണ് യുവാവ് കാറില്‍ ഇവിടെയെത്തി അഞ്ചു മണിക്കൂറോളം സമയമെടുത്ത് മൃതദേഹം കുഴിച്ചിട്ടത്.
സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉയര്‍ന്നതായും പൊലീസിനെതിരെ വിമര്‍ശനം ശക്തമാകുന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മലയാള സിനിമയായ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പും വലിയ വിജയമായിരുന്നു.
#KanpurMurder #DrishyamModelMurder #CrimeNews #PoliceInvestigation #EktaGupta #VimalSoni
