Dead Body | കോമയിലാണെന്ന് കരുതി ശരീരത്തില്‍ ഗംഗാജലം തളിച്ച് പരിപാലിച്ച് യുവതി; ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം ഭാര്യ സൂക്ഷിച്ചത് ഒന്നര വര്‍ഷക്കാലം!
Sep 24, 2022, 10:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാന്‍പൂര്‍: (www.kvartha.com) ഭര്‍ത്താവ് മരിച്ചതറിയാതെ മൃതദേഹത്തെ പരിപാലിച്ച് ഭാര്യ. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച വിമലേഷ് ദിക്ഷിതിന്റെ മൃതദേഹമാണ് ഭാര്യ 18 മാസക്കാലം കാത്തു സൂക്ഷിച്ചത്.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു വിമലേഷ് 2021 ഏപ്രില്‍ 22നാണ് മരിച്ചത്. ജോലിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് ആദായ നികുതി ഓഫീസിന്റെ അഭ്യര്‍ഥന പ്രകാരം കാന്‍പൂര്‍ പൊലീസ് ദിക്ഷിതിന്റെ വീട് സന്ദര്‍ശിച്ചതോടെയാണ് മരണ വിവരം പുറത്ത് അറിയുന്നത്.
ഉദ്യോഗസ്ഥരോട്, ദിക്ഷിത് കോമയിലാണെന്നായിരുന്നു ഭാര്യയുടെ വാദം. തുടര്‍ന്ന് ഏറെ തര്‍ക്കത്തിനൊടുവില്‍ പൊലീസിനൊപ്പം എത്തിയ ആരോഗ്യ വിദഗ്ധരുടെ സംഘത്തെ ദിക്ഷിതിനെ പരിശോധിക്കാന്‍ ഭാര്യ സമ്മതിച്ചു. പിന്നാലെ ദിക്ഷിതിനെ ലാല ലജ്പത് റായ് ആശുപത്രിയിലേക്ക് മാറ്റുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
എല്ലാ ദിവസവും രാവിലെ ദിക്ഷിതിന്റെ ശരീരത്തില്‍ ഭാര്യ ഗംഗാജലം തളിക്കുമായിരുന്നുവെന്നും ഓക്സിജന്‍ സിലിന്‍ഡറിന്റെ സഹായത്തോടെ ഓക്സിജന്‍ നല്‍കുമായിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു. പൊലീസ് എത്തുമ്പോള്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്നും ഭാര്യയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

