Priya Varghese | ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുത്, തന്റെ വാദവും കേള്‍ക്കണം; അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ സുപ്രീംകോടതിയില്‍ തടസഹര്‍ജി ഫയല്‍ ചെയ്ത് പ്രിയ വര്‍ഗീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ശരിവച്ച ഹൈകോടതി വിധിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ തടസഹര്‍ജി ഫയല്‍ ചെയ്ത് പ്രിയ വര്‍ഗീസ്. നിയമനം ശരിവച്ച ഹൈകോടതി വിധിക്കെതിരെയുള്ള ഹര്‍ജികളില്‍ തന്റെ വാദവും കേള്‍ക്കണമെന്നാണ് പ്രിയ വര്‍ഗീസിന്റെ ആവശ്യം.

തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. സ്വജനപക്ഷപാതം ആരോപിച്ച് 2022 ഓഗസ്റ്റ് 17നാണു പ്രിയ വര്‍ഗീസിന്റെ നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചത്. കണ്ണൂര്‍ വിസി, ഇന്റര്‍വ്യൂ ബോര്‍ഡിലെയും സിന്‍ഡികറ്റിലെയും അംഗങ്ങള്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോടിസ് അയയ്ക്കാനും ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നു.

നിയമനത്തിനെതിരെ റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരനായ ഡോ. ജോസഫ് സ്‌കറിയ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത് ഗവര്‍ണറുടെ ഉത്തരവിനു ശേഷമാണ്. പ്രിയയ്ക്കു നിശ്ചിത യോഗ്യതയില്ലെന്നും നിയമനം പുനഃപരിശോധിക്കണമെന്നുമായിരുന്നു ഹൈകോടതി സിംഗിള്‍ ബെഞ്ച് വിധിച്ചത്. എന്നാല്‍ ഈ വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു.

യോഗ്യതയായി എട്ട് വര്‍ഷം അധ്യാപന പരിചയം വേണമെന്നിരിക്കെ തന്റെ ഗവേഷണകാലവും നാഷണല്‍ സര്‍വീസ് സ്‌കീമിലെ ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സ് സര്‍വീസിലെ പ്രവര്‍ത്തനകാലവും അധ്യാപന പരിചയമായി പ്രിയ ഉള്‍പെടുത്തിയതാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് 2022ല്‍ തള്ളിയത്. ഈ ഉത്തരവ് ചോദ്യം ചെയ്ത് പ്രിയാ വര്‍ഗീസ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവര്‍ ഉള്‍പെട്ട ഹൈകോടതി ഡിവിഷന്‍ ബെഞ്ചില്‍ നിന്നും അനുകൂല ഉത്തരവ് വന്നത്.

Priya Varghese | ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുത്, തന്റെ വാദവും കേള്‍ക്കണം; അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ സുപ്രീംകോടതിയില്‍ തടസഹര്‍ജി ഫയല്‍ ചെയ്ത് പ്രിയ വര്‍ഗീസ്

ഒരു അധ്യാപികയുടെ പി എച് ഡി കാലവും, ഡെപ്യുടേഷനും അധ്യാപന പരിചയമായി കാണാന്‍ കഴിയുമോ എന്നതാണ് പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ ഏറ്റവും പ്രധാനമായി ചര്‍ച ചെയ്യപ്പെട്ടത്. ഗവേഷണവും, വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വിവിധ പദ്ധതികളുടെ ഭാഗമാകുന്നതും അധ്യാപന പരിചയത്തില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതല്ലെന്ന് ഹൈകോടതി വിലയിരുത്തി.

അധ്യാപികയുടെ എന്‍ എസ് എസ് ചുമതലയും, ഗവേഷണ കാലയളവും അധ്യാപന പരിചയമല്ലെന്ന് കണ്ടെത്തുന്നതിന് മുന്നേ യുജിസി അംഗീകൃത ഗവേഷണ പ്രോഗ്രാമുകള്‍ ഏതൊക്കെയെന്ന് സിംഗിള്‍ ബെഞ്ച് വിലയിരുത്തണമായിരുന്നുവെന്ന് -ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു.

Keywords:  Kannur varsity appointment row: Priya Varghese files caveat in SC, New Delhi, News, Education, Priya Varghese, Supreme Court, Petition, High Court, Kannur University Appointment Row, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia