Complaint | തെരുവുനായ കേസില്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നു; മൃഗസ്നേഹികളുടെ സംഘടനയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത് സുപ്രീംകോടതിയില്‍
Jul 1, 2023, 18:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) തെരുവുനായ കേസില്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നു, മൃഗസ്നേഹികളുടെ സംഘടനയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത് സുപ്രീംകോടതിയില്‍. 'ഓള് ക്രീചേഴ്സ് ഗ്രേറ്റ് ആന്‍ഡ് സ്മാള്‍' (All Creatures Great and Small) എന്ന മൃഗ സംരക്ഷണ സംഘടനയ്ക്കെതിരെയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഈ സംഘടനയുടെ മാനേജിങ് ട്രസ്റ്റി അഞ്ജലി ഗോപാലനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂര്‍ ജില്ലാ പഞ്ചായതിന് വേണ്ടി അഭിഭാഷകന് കെആര്‍ സുഭാഷ് ചന്ദ്രന് ആണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
ഡെല്‍ഹി കേന്ദ്രീകരിച്ചാണ് ഓള് ക്രീചേഴ്സ് ഗ്രേറ്റ് ആന്‍ഡ് സ്മാള്‍ സംഘടന പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍, വിവേകമില്ലാതെ തെരുവുനായ്ക്കളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓള് ക്രീചേഴ്സ് ഗ്രേറ്റ് ആന്‍ഡ് സ്മാള്‍ സംഘടനയ്ക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചത് അഞ്ജലി ഗോപാലന് ആയിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ സംഘടന ചൂണ്ടിക്കാട്ടിയ പല വസ്തുതകളും അസത്യമാണെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത് ആരോപിക്കുന്നു.
കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം ആണ് സംഘടന നടത്തിയതെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായതിന് വേണ്ടി അഭിഭാഷകന് കെആര്‍ സുഭാഷ് ചന്ദ്രന് ഫയല്‍ ചെയ്ത അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. പാകിസ്താന് ഉള്‍പെടെയുള്ള വിദേശ രാജ്യങ്ങളിലെ ദൃശ്യങ്ങള്‍ കേരളത്തിലേതെന്ന വ്യാജേന സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നവര്‍ പങ്കുവെച്ച വ്യാജദൃശ്യങ്ങളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. Worldwide Boycott Kerala എന്ന ഹാഷ്ടാഗിലാണ് കേരളത്തിനെതിരായ വിദ്വേഷ പ്രചരണം എന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത് ആരോപിക്കുന്നു.
വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് ക്രിമിനല്‍ നടപടി ചട്ടത്തിലെ 340 വകുപ്പ് പ്രകാരം നടപടി ആവശ്യപ്പെട്ടാണ് ജില്ലാ പഞ്ചായത് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഇന്‍ഡ്യന്‍ പീനല്‍ കോഡിലെ 193, 195, ക്രിമിനല്‍ നടപടി ചട്ടത്തിലെ 195 വകുപ്പുകള്‍ പ്രകാരം അഞ്ജലി ഗോപാലനെതിരെ കേസ് രെജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്.
കേരളത്തില്‍ ഇനി ഉള്ളത് 6,000 നായ്ക്കള്‍ മാത്രമാണെന്നും ബാക്കിയെല്ലാത്തിനേയും കൊന്നുവെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. ഇതും പച്ചക്കള്ളമാണെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത് തീരുമാനിച്ചിട്ടുണ്ട്.
ഈ സംഘടനയുടെ മാനേജിങ് ട്രസ്റ്റി അഞ്ജലി ഗോപാലനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂര്‍ ജില്ലാ പഞ്ചായതിന് വേണ്ടി അഭിഭാഷകന് കെആര്‍ സുഭാഷ് ചന്ദ്രന് ആണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
ഡെല്‍ഹി കേന്ദ്രീകരിച്ചാണ് ഓള് ക്രീചേഴ്സ് ഗ്രേറ്റ് ആന്‍ഡ് സ്മാള്‍ സംഘടന പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍, വിവേകമില്ലാതെ തെരുവുനായ്ക്കളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓള് ക്രീചേഴ്സ് ഗ്രേറ്റ് ആന്‍ഡ് സ്മാള്‍ സംഘടനയ്ക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചത് അഞ്ജലി ഗോപാലന് ആയിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ സംഘടന ചൂണ്ടിക്കാട്ടിയ പല വസ്തുതകളും അസത്യമാണെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത് ആരോപിക്കുന്നു.
കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം ആണ് സംഘടന നടത്തിയതെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായതിന് വേണ്ടി അഭിഭാഷകന് കെആര്‍ സുഭാഷ് ചന്ദ്രന് ഫയല്‍ ചെയ്ത അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. പാകിസ്താന് ഉള്‍പെടെയുള്ള വിദേശ രാജ്യങ്ങളിലെ ദൃശ്യങ്ങള്‍ കേരളത്തിലേതെന്ന വ്യാജേന സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നവര്‍ പങ്കുവെച്ച വ്യാജദൃശ്യങ്ങളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. Worldwide Boycott Kerala എന്ന ഹാഷ്ടാഗിലാണ് കേരളത്തിനെതിരായ വിദ്വേഷ പ്രചരണം എന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത് ആരോപിക്കുന്നു.
വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് ക്രിമിനല്‍ നടപടി ചട്ടത്തിലെ 340 വകുപ്പ് പ്രകാരം നടപടി ആവശ്യപ്പെട്ടാണ് ജില്ലാ പഞ്ചായത് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഇന്‍ഡ്യന്‍ പീനല്‍ കോഡിലെ 193, 195, ക്രിമിനല്‍ നടപടി ചട്ടത്തിലെ 195 വകുപ്പുകള്‍ പ്രകാരം അഞ്ജലി ഗോപാലനെതിരെ കേസ് രെജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്.
Keywords: Kannur district panchayath approaches supreme court to seek action against animal lovers organization, New Delhi, News, Stray Dogs, Kannur District Panchayath, Approach Supreme Court, Animal Lovers Organization, Complaint, Killed, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.