Actress Swathi Sathish | റൂട് കനാല്‍ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധം മുഖം നീരുവച്ച് വീര്‍ത്ത് കന്നട നടി സ്വാതി സതീഷ്
Jun 20, 2022, 18:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബംഗ്ലൂറു: (www.kvartha.com) റൂട് കനാല്‍ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധം മുഖം നീരുവച്ച് വീര്‍ത്ത് കന്നട നടി സ്വാതി സതീഷ്. മൂന്ന് ആഴ്ച മുന്‍പായിരുന്നു ശസ്ത്രക്രിയ നടന്നത്. സംഭവത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യത്തിലായെന്നും നടി മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

റൂട് കനാല്‍ തെറാപിയ്ക്ക് ശേഷം ശക്തമായ വേദനയുണ്ടാവുകയും മുഖം വീര്‍ക്കുകയുമായിരുന്നുവെന്ന് താരം പറയുന്നു. മുഖത്തെ നീര്‍ക്കെട്ട് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മാറുമെന്നായിരുന്നു ദന്തഡോക്ടര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും നീരും വേദനയും കുറയാത്ത അവസ്ഥയാണ്.
ചികിത്സ സംബന്ധിച്ച് വ്യക്തമല്ലാത്ത വിവരങ്ങളും തെറ്റായ മരുന്നുകളുമാണ് ഡോക്ടര്‍ നല്‍കിയതെന്നും സ്വാതി ആരോപിച്ചു. ശസ്ത്രക്രയയ്ക്കിടെ അനസ്തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നല്‍കിയെന്നും താരം ആരോപിച്ചു. ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയില്‍ പോയപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും സ്വാതി വ്യക്തമാക്കി.
അടുത്തിടെ പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടതിനെ തുടര്‍ന്ന് 21 കാരിയായ കന്നഡ ടിവി താരം ചേതന രാജ് മരിച്ചിരുന്നു. ചേതന ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യാനുള്ള ഫാറ്റ് ഫ്രീ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. എന്നാല്‍ ചികിത്സാപിഴവില്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടയാണ് പുതിയ സംഭവം.
Keywords: Kannada Actress Swathi Sathish’s Root Canal Surgery Goes Wrong, Suffers Swollen Face And Massive Pain, Actress, Bangalore, News, Allegation, Family, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.