SWISS-TOWER 24/07/2023

Spandana | നടി സ്പന്ദന വിടവാങ്ങിയത് തായ്‌ലൻഡിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ; അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ ചലചിത്ര ലോകം

 


ADVERTISEMENT

ബെംഗ്ളുറു: (www.kvartha.com) കന്നഡ നടി സ്പന്ദന (41) വിടവാങ്ങിയത് തായ്‌ലൻഡിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ. ഞായറാഴ്ച രാത്രിയാണ് ബാങ്കോക്കിലെ ആശുപത്രിയിൽ വെച്ച് താരം മരിച്ചത്. കന്നഡ നടൻ വിജയ് രാഘവേന്ദ്രയാണ് ഭർത്താവ്. കുടുംബത്തിനൊപ്പം അവധിക്കാലം ചിലവിടാന്‍ ബാങ്കോക്കില്‍ എത്തിയതായിരുന്നു സ്പന്ദന.

Spandana | നടി സ്പന്ദന വിടവാങ്ങിയത് തായ്‌ലൻഡിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ; അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ ചലചിത്ര ലോകം

ഇതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. രക്തസമ്മർദം കുറഞ്ഞതാണ് ഹൃദയാഘാതത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് വിവരം. മൃതദേഹം ചൊവ്വാഴ്ച ബെംഗ്ളൂരിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. മൃതദേഹം എത്തിച്ച ശേഷം മറ്റ് ചടങ്ങുകൾ നടക്കും. തിങ്കളാഴ്ച ഇന്ത്യയിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടയിലാണ് താരം വിടവാങ്ങിയത്.

കോൺഗ്രസ് എംഎൽസി ബികെ ഹരിപ്രസാദ് ബെംഗളൂരുവിലെത്തി കുടുംബത്തെ സന്ദർശിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും മൃതദേഹം ചൊവ്വാഴ്ചയോടെ ബെംഗളൂരുവിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിരമിച്ച പൊലീസ് ഓഫീസർ ബി കെ ശിവറാമിന്റെ മകളായ സ്പന്ദന 2007 ലാണ് വിജയിനെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ഒരു മകനുണ്ട്. അപ്രതീക്ഷിത വിയോഗം ചലചിത്ര മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി താരങ്ങൾ അനുശോചനം അറിയിച്ചു.

Keywords: News, National, Kannada, Actor, Vijay Raghavendra, Spandana, Cinema, Karnataka,   Kannada actor Vijay Raghavendra's wife, Spandana, dies due to heart attack.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia