SWISS-TOWER 24/07/2023

Sampath J Ram | കന്നട ചലച്ചിത്ര- സീരിയല്‍ യുവതാരം സമ്പത്ത് ജെ റാം വീട്ടില്‍ മരിച്ച നിലയില്‍; സംസ്‌കാരം ജന്മനാടായ എന്‍ആര്‍ പുരയില്‍

 


ADVERTISEMENT


ബെംഗ്‌ളൂറു: (www.kvartha.com) കന്നട ചലച്ചിത്ര- സീരിയല്‍ യുവതാരം സമ്പത്ത് ജെ റാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 35 വയസായിരുന്നു. ബെംഗ്‌ളൂറിലെ നെലമംഗലയിലെ വീട്ടില്‍ ശനിയാഴ്ചയാണ് സംഭവം. സമ്പത്തിന്റെ ജന്മനാടായ എന്‍ആര്‍ പുരയിലാണ് സംസ്‌കാരം. 

സമ്പത്തിന്റെ വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് കന്നട ടെലിവിഷന്‍ താരങ്ങള്‍. കഴിഞ്ഞ വര്‍ഷമാണ് സമ്പത്തിന്റെ വിവാഹം കഴിഞ്ഞത്. അഭിനയരംഗത്ത് അവസരങ്ങള്‍ കുറഞ്ഞതിലുള്ള നിരാശയില്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. 

സമ്പത്തിന്റെ സുഹൃത്തും നടനുമായ രാജേഷ് ധ്രുവയാണ് മരണവിവരം ഫേസ്ബുകിലൂടെ പങ്കുവച്ചത്. 'ഈ വിയോഗം താങ്ങാനുള്ള ശക്തി ഞങ്ങള്‍ക്കില്ല. നിരവധി സിനിമകള്‍ ഇനിയും ബാക്കിയാണ്. ഒരുപാട് പോരാട്ടങ്ങളും  ബാക്കിയുണ്ടായിരുന്നു. നിന്റെ സ്വപ്നങ്ങള്‍ സത്യമാകാന്‍ ഇനിയും ഒരുപാട് സമയമുണ്ടായിരുന്നു. നിന്നെ വലിയൊരു വേദിയില്‍ കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. തിരിച്ചു വരൂ പ്ലീസ്'- എന്നാണ് രാജേഷ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. 

Sampath J Ram | കന്നട ചലച്ചിത്ര- സീരിയല്‍ യുവതാരം സമ്പത്ത് ജെ റാം വീട്ടില്‍ മരിച്ച നിലയില്‍; സംസ്‌കാരം ജന്മനാടായ എന്‍ആര്‍ പുരയില്‍


അവസരങ്ങള്‍ കുറഞ്ഞതില്‍ സമ്പത്ത് ദുഃഖിതനായിരുന്നെന്ന് സഹപ്രവര്‍ത്തകരും പറയുന്നു. അഗ്‌നിസാക്ഷി എന്ന സീരിയിലിലൂടെയാണ് സമ്പത്ത് ആളുകള്‍ക്ക് പരിചിതനാകുന്നത്. ബാലാജി ഫോടോ സ്റ്റുഡിയോ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

 

Keywords:  News, National, National-News, Obituary-News, Actor, Cinema, Serial, Funeral, Obituary, Facebook, Social Media, Friend, Kannada Actor Sampath J Ram, 35, Found Dead At Bengaluru Home.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia