SWISS-TOWER 24/07/2023

Accidental Death | കന്നട നടന്‍ നാഗഭൂഷണ ഓടിച്ച കാറിടിച്ച് സ്ത്രീ മരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍; താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 


ബംഗ്ലൂരു: (KVARTHA) കന്നട നടന്‍ നാഗഭൂഷണ ഓടിച്ച കാറിടിച്ച് സ്ത്രീ മരിച്ചു. ഇവരുടെ ഭര്‍ത്താവിനെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം.
വസന്തപുരയില്‍ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ നാഗഭൂഷണയുടെ കാര്‍ പാഞ്ഞുകയറുകയായിരുന്നു എന്നാണ് റിപോര്‍ട്.

Accidental Death | കന്നട നടന്‍ നാഗഭൂഷണ ഓടിച്ച കാറിടിച്ച് സ്ത്രീ മരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍; താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

അപകടത്തില്‍പെട്ടവരെ നടന്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും റിപോര്‍ടുണ്ട്. എസ് പ്രേമ (48), ആണ് കാറിടിച്ച് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ബി കൃഷ്ണ (58) ആണ് ആശുപത്രിയില്‍ കഴിയുന്നത്.

അമിതവേഗത്തിലായിരുന്നു നാഗഭൂഷണ വാഹനം ഓടിച്ചതെന്നാണ് ദൃക് സാക്ഷികള്‍ പറയുന്നത്. നാഗഭൂഷണയ്‌ക്കെതിരെ കേസെടുത്ത കുമാരസ്വാമി ട്രാഫിക് പൊലീസ്, നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

Keywords: Kannada actor Nagabhushana allegedly hits couple with his car, woman dies, case registered, Bengaluru, News, Kannada Actor Nagabhushana, Accident, Death, Injury, Hospital, Arrest, National News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia