SWISS-TOWER 24/07/2023

സിപിഐ നേതാവ് കനയ്യ കുമാറും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് എംഎല്‍എ ജിഗ്നേഷ് മേവാനിയും 28ന് കോണ്‍ഗ്രസില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 25.09.2021) സിപിഐ നേതാവ് കനയ്യ കുമാറും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് എംഎല്‍എ ജിഗ്നേഷ് മേവാനിയും സപ്തംബര്‍ 28ന് ഭഗത് സിംഗ് ദിനത്തില്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപോര്‍ട്. കോണ്‍ഗ്രസിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തത്. എന്നാല്‍ ഇതുസംബന്ധിച്ച് ഇരു നേതാക്കളുടെ ഭാഗത്തുനിന്നും സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Aster mims 04/11/2022

സിപിഐ നേതാവ് കനയ്യ കുമാറും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് എംഎല്‍എ ജിഗ്നേഷ് മേവാനിയും 28ന് കോണ്‍ഗ്രസില്‍

കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നേരത്തെ സിപിഐ രംഗത്തുവന്നിരുന്നു. പ്രചാരണം അടിസ്ഥാന രഹിതമാണെന്നായിരുന്നു ജനറല്‍ സെക്രടെറി ഡി രാജയുടെ പ്രതികരണം. ഡി രാജയുമായി കനയ്യ കുമാര്‍ കൂടിക്കാഴ്ചയും നടത്തിയിരുന്നു. എന്നാല്‍ ബിഹാര്‍ സംസ്ഥാന ഘടകവുമായുള്ള ഭിന്നത പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് സൂചന.

മാത്രമല്ല പാര്‍ടിയില്‍ കനയ്യയെ പിടിച്ചുനിര്‍ത്തണമെന്ന ആവശ്യം ബിഹാര്‍ ഘടകം ആവശ്യപ്പെട്ടിട്ടുമില്ല. അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കുമെന്ന വിലയിരുത്തലില്‍ കേരള ഘടകം മാത്രമാണ് കനയ്യയ്ക്ക് വേണ്ടി വാദിച്ചത്.

2019 ലെ തെരഞ്ഞെടുപ്പില്‍ സിപിഐ ടികെറ്റില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോടുകള്‍ക്കാണ് തോറ്റത്.

പാര്‍ടിയില്‍ യുവാക്കളെ എത്തിക്കാനായുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമത്തിന്റെ ഫലമായാണ് കനയ്യ കുമാറും മേവാനിയും കോണ്‍ഗ്രസിലെത്തുന്നത് എന്നാണ് സൂചന. ഇവര്‍കൊപ്പം ഒരുകൂട്ടം അനുയായികളും കോണ്‍ഗ്രസിലെത്തുമെന്നും സൂചനയുണ്ട്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രശാന്ത് കിഷോര്‍ തുടങ്ങിയവരുമായി കനയ്യ കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഗുജറാത്തിലെ കോണ്‍ഗ്രസ് വര്‍കിങ് പ്രസിഡന്റ് സ്ഥാനമാണ് ജിഗ്നേഷ് മേവാനിക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത് എന്നും സൂചനയുണ്ട്.

Keywords:  Kanhaiya Kumar, Jignesh Mevani to join Congress on September 28: Sources, New Delhi, News, Politics, Congress, CPM, Meeting, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia