വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപണം: നടി കങ്കണ റണൗടിന്റെ അംഗരക്ഷകൻ അറസ്റ്റിൽ
May 31, 2021, 13:36 IST
മുംബൈ: (www.kvartha.com 31.05.2021) വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപണത്തിൽ നടി കങ്കണ റണൗടിന്റെ അംഗരക്ഷകനെ കർണാടകയിൽ പൊലീസ് അറസ്റ്റ് ചെയ്തു. മാണ്ട്യ സ്വദേശി കുമാർ ഹെഗ്‌ഡെയെയാണ് മുംബൈ ഡീഎൻ നഗർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതി.
കുമാർ യുവതിയോട് പണം വാങ്ങി സ്വദേശമായ കർണാടകത്തിലേക്ക് പോയ ശേഷം വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും പരാതിയിൽ പറഞ്ഞു. മാണ്ട്യ കോടതിയിൽ ഹാജരാക്കിയ കുമാർ ഹെഗ്‌ഡെയെ മുംബൈയിലേക്ക് കൊണ്ടുപോയി.
കുമാർ യുവതിയോട് പണം വാങ്ങി സ്വദേശമായ കർണാടകത്തിലേക്ക് പോയ ശേഷം വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും പരാതിയിൽ പറഞ്ഞു. മാണ്ട്യ കോടതിയിൽ ഹാജരാക്കിയ കുമാർ ഹെഗ്‌ഡെയെ മുംബൈയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ആഴ്ച്ചയാണ് മുപ്പതുകാരിയായ യുവതി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയത്. ഇരുവരും എട്ട് വര്‍ഷമായി പരിചയത്തിലാണെന്നും യുവതി പറഞ്ഞിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്.
കുമാര്‍ മറ്റൊരു വിവാവം കഴിക്കാന്‍ പോകുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്. ലൈംഗിക അതിക്രമം, വഞ്ചന എന്നീ കാര്യങ്ങള്‍ കാണിച്ചാണ് യുവതി കേസ് രജിസ്റ്റര്‍ ചെയ്തത്.
Keywords: News, Mumbai, Molestation, Marriage, Police, Case, National, India, Kangana Ranaut's bodyguard arrested for allegedly cheating woman.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.