Trailer Out | വ്യോമസേനാ പൈലറ്റായി കങ്കണ റണാവത്ത് തീവ്രവാദത്തിനെതിരായ ദൗത്യം ആരംഭിക്കുന്നു; തേജസിന്റ ട്രെയിലര്‍ പുറത്തുവിട്ടു

 


മുംബൈ: (KVARTHA) വ്യോമസേനാ പൈലറ്റായി കങ്കണ റണാവത്ത് തീവ്രവാദത്തിനെതിരായ ദൗത്യം ആരംഭിക്കുന്നു. കങ്കണ നായികയായി എത്തുന്ന തേജസിന്റ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ദൃശ്യ വിസ്മയമായിരിക്കും തേജസെന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്.

എയര്‍ ഫോഴ്‌സ് പൈലറ്റിന്റെ ജീവിത കഥയാണ് കങ്കണ നായികയാകുന്ന 'തേജസി'ന്റെ പ്രമേയം. സര്‍വേഷ് മേവര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്‍ഷുല്‍ ചൗഹാനും വരുണ്‍ മിത്രയും മറ്റ് പ്രധാന വേഷങ്ങളിലുണ്ട്.

അതേസമയം, കങ്കണ നായികയാകുന്ന 'എമര്‍ജന്‍സി' എന്ന ചിത്രവും വൈകാതെ പ്രദര്‍ശനത്തിനെത്താനുണ്ട്. ഇതിന്റെ സംവിധാനവും കങ്കണയാണ് എന്ന പ്രത്യേകതയുണ്ട്. ആദ്യമായി കങ്കണ റണൗട് സ്വതന്ത്ര സംവിധായികയാകുന്ന പ്രൊജക്റ്റ് എന്ന നിലയില്‍ പ്രത്യേകതയുള്ള 'എമര്‍ജന്‍സി' മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ നടിയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

കങ്കണയുടെ രണ്ടാമത് സംവിധാനമാണിത്. റിതേഷ് ഷായാണ് കങ്കണയുടെ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. നായികായ കങ്കണ റണാവത്ത് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ 'മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി'യായിരുന്നു നടി സംവിധാനം ചെയ്ത ആദ്യ ചിത്രം. ഇത് കൃഷ് ജഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്തത് എന്നതിനാല്‍ 'എമര്‍ജന്‍സി'യാണ് നടിയുടെ ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Trailer Out | വ്യോമസേനാ പൈലറ്റായി കങ്കണ റണാവത്ത് തീവ്രവാദത്തിനെതിരായ ദൗത്യം ആരംഭിക്കുന്നു; തേജസിന്റ ട്രെയിലര്‍ പുറത്തുവിട്ടു



 

Keywords: News, National, National-News, Entertainment, Entertainment-News, Kangana Ranaut, Starrer, Tejas, Trailer Out, Cinema, Film, Entertainment, Social Media, Tejas Trailer OUT: Kangana Ranaut as Air Force pilot embarks on a mission against terrorism.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia