Kangana Ranaut | മകളെ ഡേറ്റിങ്ങിന് കൊണ്ടുപോകാന്‍ കോലിയോട് അനുവാദം ചോദിച്ച് കൊച്ചുബാലന്‍; സംസ്‌കാരശൂന്യരെന്ന് വിളിച്ച് രൂക്ഷമായി പ്രതികരിച്ച് കങ്കണ
Apr 21, 2023, 09:00 IST
ബെംഗ്‌ളൂറു: (www.kvartha.com) 'ഹായ് വിരാട് അങ്കിള്‍, ഞാന്‍ വാമികയെ ഡേറ്റിങ്ങിന് കൊണ്ടുപൊയ്‌ക്കോട്ടെ' എന്നെഴുതിയ പ്ലകാര്‍ഡ് പിടിച്ച് നില്‍ക്കുന്ന ഒരു കൊച്ചുകുട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ആ പ്ലകാര്‍ഡിനെതിരെ രൂക്ഷമായി പ്രതികരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റനൗട്.
ഒരു കുട്ടിയാണ് ഇവിടെ പ്ലകാര്‍ഡ് ഉയര്‍ത്തിയത്. നെറ്റിസന്‍സ് പലരും വിമര്‍ശനവുമായി രംഗത്തെത്തി. അലോസരപ്പെട്ട സോഷ്യല്‍ മീഡിയ കുട്ടിയെ അത് ചെയ്യാന്‍ പ്രേരിപ്പിച്ചതിന് അവന്റെ മാതാപിതാക്കളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
സംഭവം വൈറലായതോടെ രൂക്ഷ പ്രതികരണവുമായി കങ്കണയും രംഗത്തെത്തി. കുട്ടികളെ ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കരുതെന്നാണ് കങ്കണയുടെ പ്രതികരണം.
'ഇത്തരം അസംബന്ധങ്ങള്‍ നിഷ്‌കളങ്കരായ കുട്ടികളെ പഠിപ്പിക്കരുത്. ഇതിലൂടെ നിങ്ങള്‍ മോഡേണ്‍ ആവുകയല്ല, സംസ്‌കാര ശൂന്യരാവുകയാണ്. ഇത്തരം പ്ലകാര്‍ഡുമായി നിങ്ങള്‍ കുട്ടികളെ ഉയര്‍ത്തിക്കാട്ടുകയാണെങ്കില്‍ നിങ്ങള്‍ക്ക് എന്തോ പ്രശ്‌നമുണ്ട്, അതിന് സഹായം തേടുകയാണ് ചെയ്യേണ്ടത്.' കങ്കണ ട്വിറ്ററില്‍ കുറിച്ചു.
ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കിടെ വ്യത്യസ്തമായ പ്ലകാര്‍ഡുകള്‍ പലതും ഗ്യാലറിയില്‍ നിന്ന് ഉയരുക പതിവാണ്. പലതും ക്യാമറ കണ്ണുകള്‍ ഒപ്പിയെടുക്കുന്നതോടെ വൈറലായി മാറാറുമുണ്ട്. അങ്ങനെയൊന്നാണ് കഴിഞ്ഞ ദിവസം ഐപിഎല്‍ മത്സരത്തിനിടയില്‍ വൈറലായത്.
അതേസമയം, സെലിബ്രിറ്റികളുടെ പേരുകള്‍ ദുരുപയോഗം ചെയ്യുകയും അവരുടെ ചിത്രങ്ങള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നത് ഒരു പരിധിയുമില്ലാതെ നടക്കുന്നു. ഭ്രാന്തന്‍ ആരാധകര്‍ക്കും അനുയായികള്‍ക്കും അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ അവരെ വിലക്കുന്ന നിയന്ത്രണങ്ങളൊന്നുമില്ല. നിരവധി സെലിബ്രിറ്റികള്‍ ഈ വിഷയത്തില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇത്തരത്തില്‍ കഴിഞ്ഞ ദിവസം അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകള്‍ ആരാധ്യ ബച്ചന്‍ തന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകള്‍ക്കെതിരെ വ്യാഴാഴ്ച ഡെല്‍ഹി ഹൈകോടതിയെ സമീപിച്ചിരുന്നു.
Keywords: News, National-News, National, Bengaluru-News, Sports-News, Social Media, Criticize, Kangana Ranaut, Bollywood, Virat Kohli, Anushka Sharma, Kangana Ranaut reacts to a little kid asking Virat Kohli-Anushka Sharma’s daughter Vamika on a date: ‘Indecent’.मासूम बच्चों को ये बेहूदा बातें ना सीखायें, इससे आप मॉडर्न या कूल नहीं अश्लील और फूल लगते हो। https://t.co/dGC7OmOPvM
— Kangana Ranaut (@KanganaTeam) April 20, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.