Kangana Ranaut | താന്‍ ഒരാളുമായി പ്രണയത്തില്‍; സമയമാകുമ്പോള്‍ ആളെ വെളിപ്പെടുത്തുമെന്ന് നടി കങ്കണാ റണൗട്ട്
Jan 24, 2024, 17:39 IST
മുംബൈ: (KVARTHA) താന്‍ ഒരാളുമായി പ്രണയത്തിലാണെന്നും സമയമാകുമ്പോള്‍ ആളെ വെളിപ്പെടുത്തുമെന്നും വ്യക്തമാക്കി ബോളിവുഡ് താരം കങ്കണാ റണൗട്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കങ്കണാ റണൗട്ടും ഈസ്‌മൈട്രിപ് സഹസ്ഥാപകന്‍ നിഷാന്ത് പിറ്റിയും തമ്മില്‍ പ്രണയത്തിലാണെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ ചര്‍ച നടന്നുവരികയാണ്.
ഇരുവരും ഒരുമിച്ചുള്ള ഏതാനും ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നതോടെയാണ് ചര്‍ച കൊഴുത്തത്. പിന്നാലെയാണ് വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയത്. ഒരു രഹസ്യവും അവര്‍ ഇതിനൊപ്പം പങ്കുവെച്ചു.
താന്‍ ഒരാളുമായി പ്രണയത്തിലാണെന്നും എന്നാല്‍ അത് പ്രചരിക്കുന്നതുപോലെ നിഷാന്ത് പിറ്റി അല്ലെന്നും താരം വ്യക്തമാക്കി. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ മാധ്യമങ്ങളോട് അപേക്ഷിച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ് താരം തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞത്.
'നിഷാന്ത് ജി സന്തോഷകരമായ വിവാഹജീവിതം നയിക്കുന്നയാളാണ്. ഞാന്‍ മറ്റൊരാളുമായി പ്രണയത്തിലാണ്. ശരിയായ സമയത്തിനായി കാത്തിരിക്കൂ. ഞങ്ങളെ ദയവുചെയ്ത് കുഴപ്പത്തിലാക്കരുത്'- എന്നും കങ്കണ പറഞ്ഞു.
എല്ലാ ദിവസവും ഒരു യുവതിയെ ഒരു പുതിയ പുരുഷനുമായി ബന്ധിപ്പിച്ച് പറയുന്നത് നല്ലതല്ല. പ്രത്യേകിച്ച് അവര്‍ ഒരുമിച്ച് ചിത്രങ്ങളെടുത്തതിന്റെ പേരില്‍, ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്നും കങ്കണ പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് എത്തിയപ്പോള്‍ ഇരുവരും ഒരുമിച്ച് ചിത്രമെടുത്തിരുന്നു. പിന്നീട് തിങ്കളാഴ്ച രണ്ടുപേരും ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്തു. ഇത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് നിഷാന്തും കങ്കണയും പ്രണയത്തിലാണെന്ന അഭ്യൂഹമുണ്ടായത്. ഇതാണ് ഇപ്പോള്‍ താരം നിഷേധിച്ചത്.
നിലവില്‍ താന്‍ സംവിധാനം ചെയ്യുന്ന എമര്‍ജന്‍സി എന്ന ചിത്രത്തിന്റെ ജോലി തിരക്കിലാണ് കങ്കണ. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും പ്രധാനവേഷത്തിലെത്തുന്നതും കങ്കണ തന്നെയാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായാണ് കങ്കണ ചിത്രത്തിലെത്തുന്നത്. മലയാളിതാരം വിശാഖ് നായരും ചിത്രത്തില്‍ ഒരു വേഷത്തിലെത്തുന്നുണ്ട്.

Keywords: Kangana Ranaut Confirms She's in a Relationship: 'Please Don't Embarrass Us, It's Not Nice To', Mumbai, News, Kangana Ranaut, Bollywood Actress, Controversy, Social Media, Relationship, Lover, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.