'വസ്ത്രം മാറുന്നതുപോലെ സ്ത്രീകളെ മാറ്റുന്നവരോട് ദയ കാണിക്കരുത്'; സാമന്തയും നാഗചൈതന്യയും ഔദ്യോഗികമായി വിവാഹമോചനം അറിയിച്ചതോടെ കുറ്റപ്പെടുത്തലുമായി ബോളിവുഡ് നടി

Watermark

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 03.10.2021) തെന്നിന്ത്യന്‍ താരങ്ങളായ സാമന്ത രുദ് പ്രഭുവും നാഗചൈതന്യയും ഔദ്യോഗികമായി വിവാഹമോചനം അറിയിച്ചതോടെ കുറ്റപ്പെടുത്തലുമായി കങ്കണ റണാവത്. നാഗചൈതന്യ ബോളിവുഡിലെ 'വിവാഹനമോചന വിദഗ്ധനു'മായി അടുത്തിടപഴകിയതാണ് വിവാഹബന്ധം വേര്‍പെടുത്താന്‍ കാരണമെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് കങ്കണയുടെ കുറ്റപ്പെടുത്തല്‍.
Aster mims 04/11/2022

'ഈ തെക്കന്‍ നടന്‍ നാലുവര്‍ഷത്തെ വിവാഹബന്ധം ഉപേക്ഷിച്ച് പെട്ടന്ന് വിവാഹമോചനം തേടി. ഒരു പതിറ്റാണ്ടായുള്ള അവരുടെ ബന്ധം അവസാനിപ്പിക്കാന്‍ കാരണം സൂപെര്‍ സ്റ്റാറായ 'ബോളിവുഡിലെ വിവാഹമോചന വിദഗ്ധനായ' നടനുമായി പരിചയത്തിലായതോടെയാണ്. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ചു. ഞാന്‍ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍ ഒളിച്ചുവെക്കേണ്ട ഒന്നുമില്ല' -കങ്കണ കുറിച്ചു. 

'വസ്ത്രം മാറുന്നതുപോലെ സ്ത്രീകളെ മാറ്റുന്നവരോട് ദയ കാണിക്കരുത്'; സാമന്തയും നാഗചൈതന്യയും ഔദ്യോഗികമായി വിവാഹമോചനം അറിയിച്ചതോടെ കുറ്റപ്പെടുത്തലുമായി ബോളിവുഡ് നടി

വിവാഹമോചനത്തിന് കാരണം പുരുഷന്‍മാരാണെന്നും അവര്‍ വേട്ടക്കാരും സ്ത്രീകള്‍ പരിപാലിക്കുന്നവരാണെന്നും കങ്കണ കുറിച്ചു. വസ്ത്രം മാറുന്നതുപോലെ സ്ത്രീകളെ മാറ്റുന്നവരോട് ദയ കാണിക്കരുതെന്നും അവര്‍ പറഞ്ഞു. വര്‍ധിച്ചുവരുന്ന വിവാഹമോചന കേസുകളില്‍ കങ്കണ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. 

'വസ്ത്രം മാറുന്നതുപോലെ സ്ത്രീകളെ മാറ്റുന്നവരോട് ദയ കാണിക്കരുത്'; സാമന്തയും നാഗചൈതന്യയും ഔദ്യോഗികമായി വിവാഹമോചനം അറിയിച്ചതോടെ കുറ്റപ്പെടുത്തലുമായി ബോളിവുഡ് നടി

2017ല്‍ വിവാഹിതരായ സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നുവെന്ന വിവരം ഔദ്യോഗികമായി ശനിയാഴ്ച സാമന്ത അറിയിച്ചിരുന്നു. സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് താനും നാഗചൈതന്യയും ഭാര്യാ ഭര്‍തൃ ബന്ധം ഉപേക്ഷിച്ച് വേറിട്ട വഴികളിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. നേരത്തേ തെലുങ്ക് മാധ്യമങ്ങള്‍ താരങ്ങളുടെ വിവാഹമോചനം സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കിയിരുന്നു. 

'വസ്ത്രം മാറുന്നതുപോലെ സ്ത്രീകളെ മാറ്റുന്നവരോട് ദയ കാണിക്കരുത്'; സാമന്തയും നാഗചൈതന്യയും ഔദ്യോഗികമായി വിവാഹമോചനം അറിയിച്ചതോടെ കുറ്റപ്പെടുത്തലുമായി ബോളിവുഡ് നടി

ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും, ഒരുപാട് ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം ഞാനും ഭര്‍ത്താവും സ്വന്തം വഴികള്‍ പിന്തുടരാന്‍ തീരുമാനിച്ചു. ഞങ്ങള്‍ക്കിടയില്‍ 10 വര്‍ഷത്തെ സുഹൃദ്ബന്ധമാണുള്ളത്. അതായിരുന്നു ഞങ്ങളുടെ ബന്ധത്തിന്റെ ശക്തിയും. അത് എപ്പോഴും നിലനില്‍ക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു-സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.  

Keywords:  News, National, India, Mumbai, Dress, Marriage, Divorce, Bollywood, Actress, Actor, Kangana blames ‘Bollywood superstar’over Samantha-Chaitanya’s divorce
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script