SWISS-TOWER 24/07/2023

Kamal Nath | കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി; മധ്യപ്രദേശിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാനെ പുറത്താക്കാൻ കമൽ നാഥ്; 4 പതിറ്റാണ്ടിലേറെയായ രാഷ്ട്രീയ ജീവിതം ഇങ്ങനെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) 2018ൽ ബിജെപിയുടെ മൂന്ന് ടേം പരമ്പര തകർത്താണ് കമൽനാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായത്. എന്നാൽ, ജ്യോതിരാദിത്യ സിന്ധ്യയും മറ്റ് 22 എംഎൽഎമാരും ബിജെപിയിലേക്ക് ചേക്കേറിയതോടെ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നു. ഇത്തവണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചാൽ നിലവിലെ സംസ്ഥാന അധ്യക്ഷൻ കൂടിയായ കമൽനാഥ് ആയിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് കോൺഗ്രസ് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയിലെ നേതാക്കളും അദ്ദേഹത്തിന് പിന്നിൽ ഒറ്റക്കെട്ടാണ്.

Kamal Nath | കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി; മധ്യപ്രദേശിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാനെ പുറത്താക്കാൻ കമൽ നാഥ്; 4 പതിറ്റാണ്ടിലേറെയായ രാഷ്ട്രീയ ജീവിതം ഇങ്ങനെ

1998 മുതൽ 2003 വരെയാണ് ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് അവസാനമായി അഞ്ച് വർഷം ഭരിച്ചത്. പിന്നീടിങ്ങോട്ട്, ആദ്യ കുറച്ച് വർഷങ്ങൾ ഒഴിച്ചാൽ ബിജെപിയുടെ ശിവരാജ് സിംഗ് ചൗഹാന്റെ തേരോട്ടമായിരുന്നു. മധ്യപ്രദേശിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാനെ മറികടക്കാൻ കമൽനാഥിന് കഴിയുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. അധികാരം തിരിച്ചുപിടിക്കാൻ പാർട്ടി പൂർണ ശക്തിയോടെ ഒരുങ്ങുമ്പോൾ, കമൽനാഥ് എന്ന അതികായകന്റെ ജീവിതവും രാഷ്ട്രീയ ജീവിതവും പരിശോധിക്കുകയാണ്.

ജീവിത യാത്ര

1946 നവംബർ 18 ന് കാൺപൂരിൽ മഹേന്ദ്ര നാഥിന്റെയും അമ്മ ലീലാനാഥിന്റെയും മകനായാണ് കമൽ നാഥ് ജനിച്ചത്. അമ്മ സാധാരണ വീട്ടമ്മയായിരുന്നു, അച്ഛൻ അറിയപ്പെടുന്ന വ്യവസായിയായിരുന്നു.

കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്ന് കൊമേഴ്‌സ് ബിരുദധാരിയായ അദ്ദേഹം, 1980-ൽ തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത് മുതൽ നാല് പതിറ്റാണ്ടിലേറെയായി സജീവ രാഷ്ട്രീയത്തിലുണ്ട്. കോൺഗ്രസ് പാർട്ടിയിൽ വിവിധ സ്ഥാനങ്ങളും വഹിച്ചു.

2004 നും 2014 നും ഇടയിൽ, കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ, 2009 വരെ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രിയായി കമൽനാഥ് സേവനമനുഷ്ഠിച്ചു. 2009 മുതൽ 2011 വരെ അദ്ദേഹം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രിയായിരുന്നു, തുടർന്ന് 2011 മുതൽ 2014 വരെയും. കേന്ദ്ര നഗരവികസന മന്ത്രിയായും പാർലമെന്ററി കാര്യ മന്ത്രിയായും പ്രവർത്തിച്ചു. ഒമ്പത് തവണ പാർലമെന്റ് അംഗമായ കമൽനാഥ് ചിന്ദ്വാര നിയമസഭ സീറ്റിൽ നിന്നാണ് നിന്ന് വീണ്ടും മത്സരിക്കുന്നത്.

കമൽ നാഥ് വിവിധ ഘട്ടങ്ങളിൽ

1968 - കോൺഗ്രസ് പാർട്ടി അംഗത്വം ലഭിച്ചു
1976 - ഉത്തർപ്രദേശിന്റെ യൂത്ത് കോൺഗ്രസിന്റെ ചുമതലയിൽ
1980 - ഏഴാം ലോക്‌സഭയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു
1985 - ലോക്സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
1989 - വീണ്ടും ലോക്സഭാംഗമായി
2000-18 - കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സ്ഥാനം
1991-95 - കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി (സ്വതന്ത്ര ചുമതല)
1995-96 - കേന്ദ്ര ടെക്സ്റ്റൈൽസ് സഹമന്ത്രി (സ്വതന്ത്ര ചുമതല)
2004-08 - കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി
2012-14 - കേന്ദ്ര നഗരവികസന മന്ത്രിയും പാർലമെന്ററി കാര്യ മന്ത്രിയും
2018 - ആദ്യമായി മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം വഹിച്ചു
2023 - മധ്യപ്രദേശ് കോൺഗ്രസ് പാർട്ടി കമ്മിറ്റി പ്രസിഡന്റ്

Keywords: News, National, New Delhi, MP Election, Kamal Nath, Election Result, Congress, Politics, Political Party, Parliement,   Kamal Nath, CM face in Madhya Pradesh.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia