Gift | കോയമ്പതൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവര്‍ക്ക് കാര്‍ സമ്മാനമായി നല്‍കി കമല്‍ഹാസന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) ജോലിനഷ്ടമായ മലയാളി ബസ് ഡ്രൈവര്‍ക്ക് ടാക്സി കാര്‍ സമ്മാനിച്ച് അഭിമാന താരമായി ഉലകായകന്‍ കമല്‍ ഹാസന്‍. കനിമൊഴി എംപിയുടെ യാത്രയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജോലിനഷ്ടമായ മലയാളി ബസ് ഡ്രൈവര്‍ ഷര്‍മിളയ്ക്കാണ് തെന്നിന്‍ഡ്യന്‍ താരം കാര്‍ സമ്മാനിച്ചത്. 
Aster mims 04/11/2022

കഴിഞ്ഞയാഴ്ചയാണ് ഷര്‍മിള ഓടിച്ചിരുന്ന ബസില്‍ ഡിഎംകെ നേതാവ് കനിമൊഴി യാത്ര ചെയ്തത്. എംപി അഭിനന്ദിക്കുന്നതിനിടെ ഷര്‍മിളയും വനിതാ കന്‍ഡക്ടറും തമ്മില്‍ തര്‍ക്കമുണ്ടായി. എംപി ബസില്‍നിന്ന് ഇറങ്ങിയതിന് പിന്നാലെ ഷര്‍മിളയും ബസ് പാതിവഴിയില്‍ നിര്‍ത്തി ഇറങ്ങി. വനിതാ കന്‍ഡക്ടര്‍ മോശമായി പെരുമാറി എന്നാണ് ഷര്‍മിളയുടെ പരാതി.

എന്നാല്‍ ഇപ്പോള്‍ ഷര്‍മിളയെ ചെന്നൈയിലേക്ക് വിളിച്ച് വരുത്തി കാര്‍ ബുക് ചെയ്യുന്നതിനായി മൂന്നുലക്ഷം രൂപയുടെ ചെക് കമല്‍ ഹാസന്‍ കൈമാറി. 'ഡ്രൈവര്‍ മാത്രമായി ഒതുങ്ങേണ്ട, ഒട്ടേറെ ഷര്‍മിളമാരെ വാര്‍ത്തെടുക്കാന്‍ കഴിയണം' എന്ന ആശംസയോടെയാണ് കമല്‍ ഹാസന്‍ കാര്‍ സമ്മാനിച്ചത്.

അതേസമയം ഷര്‍മിളയെ പിരിച്ചുവിട്ടത് വിവാദമായി. എന്നാല്‍ പിരിച്ചുവിട്ടതല്ല, ഷര്‍മിള കന്‍ഡക്ടറുമായി അടിയുണ്ടാക്കി പോയതാണെന്നാണ് ബസ് ഉടമ പറയുന്നത്.

കോയമ്പതൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് 24 കാരിയായ ഷര്‍മിള. പാലക്കാട് സ്വദേശി മഹേഷിന്റെയും ഷൊര്‍ണൂര്‍ സ്വദേശിനി ഹിമയുടെയും മകളാണ് ഷര്‍മിള.

Gift | കോയമ്പതൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവര്‍ക്ക് കാര്‍ സമ്മാനമായി നല്‍കി കമല്‍ഹാസന്‍


Keywords:  News, National, National-News, Kamal Haasan, Gift, Car, Coimbatore, Woman, Bus Driver, Chennai-News, Kamal Haasan gifts car to Coimbatore’s first woman bus driver.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia