സുഹൃത്തിന്റെ ഭാര്യയെ ആറ് ദിവസം തടഞ്ഞുവച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
Jul 9, 2012, 12:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കല്യാണ്‍: സുഹൃത്തിന്റെ ഭാര്യയെ ആറ് ദിവസം തടഞ്ഞുവച്ച് പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കല്യാണ്‍ വെസ്റ്റിലെ താമസക്കാരനായ രാജേന്ദ്ര ഗൗഡ് ആണ് അറസ്റ്റിലായത്. പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് ഒരു കൊലപാതകശ്രമക്കേസില്‍ അറസ്റ്റിലായിരുന്നു. ഭര്‍ത്താവിന്റെ ജാമ്യത്തിനായി സുഹൃത്തിന്റെ സഹായമഭ്യര്ത്ഥിക്കാനെത്തിയതായിരുന്നു യുവതി.
യുവതിക്ക് ജ്യൂസില്‍ മയക്കുമരുന്ന കലര്‍ത്തി നല്കിയ പ്രതി യുവതിയെ മാനഭംഗപ്പെടുത്തുകയും നഗ്ന ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയെ പ്രതി ഫോട്ടോ കാണിച്ച് പലപ്രാവശ്യം ഭീഷണിപ്പെടുത്തുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തു. ഇതിനിടെ യുവതിയുടെ ഭര്‍ത്താവിന് ജാമ്യം ലഭിച്ചു. ജൂലൈ ഒന്നിന് യുവതിയെ വീണ്ടും വീട്ടിലേയ്ക്ക് വിളിപ്പിച്ച പ്രതി യുവതിയെ ആറ് ദിവസം ബന്ദിയാക്കുകയും നിരന്തരമായി ബലാല്‍സംഗം ചെയ്യുകയുമായിരുന്നു.
ഇതിനിടെ ഭര്‍ത്താവ് ഭാര്യയെ കാണാനില്ലെന്ന് സൂചിപ്പിച്ച് പോലീസില്‍ പരാതി നല്കി. ജൂലൈ ആറിന് തിരിച്ച് വീട്ടിലെത്തിയ യുവതി ഭര്‍ത്താവിനോട് കാര്യങ്ങള്‍ തുറന്നു പറയുകയും ഭര്‍ത്താവിന്റെ നിര്‍ദ്ദേശാനുസരണം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. എന്നാല്‍ പ്രതി ആരോപണങ്ങള്‍ നിഷേധിക്കുകയാണുണ്ടായത്. പോലീസ് പ്രതിയില്‍ നിന്നും യുവതിയുടെ നഗ്ന ഫോട്ടോകള്‍ കണ്ടെടുത്തിട്ടുണ്ട്.
Keywords: Kalyan, Mumbai, Rape, Woman, Arrest, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

