SWISS-TOWER 24/07/2023

ഷാരൂഖുമൊത്ത് ഇനിയൊരഭിനയമില്ല: കാജോള്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 13/02/2015) ബോളിവുഡിലെ എക്കാലത്തേയും മികച്ച പ്രണയ ജോഡികളായ ഷാരൂഖും കാജോളും അടുത്തുതന്നെ വീണ്ടും ഒന്നിക്കുന്നതായുള്ള വാര്‍ത്ത സത്യമല്ലെന്ന് നടി കാജോള്‍. രോഹിത് ഷെട്ടിയുടെ പുതിയ ചിത്രത്തില്‍ കാജോളും ഷാരൂഖും വീണ്ടുമൊന്നിക്കുന്നു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്തയെ കുറിച്ച് തനിക്കറിയില്ലെന്നും ഷാരൂഖുമൊന്നിച്ച് അടുത്തൊന്നും സിനിമ ചെയ്യുന്നില്ലെന്നുമാണ് കാജോള്‍ പ്രതികരിച്ചത്.

ഷാരൂഖുമൊത്ത് ഇനിയൊരഭിനയമില്ല: കാജോള്‍ 2010 ല്‍ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത മൈ നെയിം ഈസ് ഖാന്റെ  അഞ്ചാംവാര്‍ഷികമായിരുന്നു വ്യാഴാഴ്ച. ചിത്രത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും നന്ദി അറിയിച്ചു കൊണ്ട് ഷാരൂഖ് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.

സിനിമ പുറത്തിറങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയ താരങ്ങള്‍ വീണ്ടും ഒന്നിച്ചഭിനയിക്കുന്നത് കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ കാജോളിന്റെ വാക്കുകള്‍ ആരാധകരെ നിരാശപ്പെടുത്തിയിരിക്കയാണ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കണ്ണൂരില്‍ നിന്നും മോഷണം പോയ കാര്‍ കാസര്‍കോട്ട് കണ്ടെത്തി
Keywords:   Kajol refutes rumours doing any movie with Shah Rukh Khan, Bollywood, Mumbai, Director, Twitter, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia