K Surendran | പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യം തള്ളിക്കളയാനാവില്ല; രാജ്യത്തെ ഏത് മുക്കിലും മൂലയിലും മത്സരിച്ചാലും വിജയം ഉറപ്പെന്നും കെ സുരേന്ദ്രന്
Dec 10, 2023, 12:02 IST
ന്യൂഡെല്‍ഹി: (KVARTHA) ലോക് സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. രാജ്യത്തെ ഏത് മുക്കിലും മൂലയിലും മത്സരിച്ചാലും മോദി വിജയിക്കും. മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് കേന്ദ്ര നേതൃത്വമാണ്. രാഹുല്‍ ഗാന്ധിക്ക് ഇവിടെ വന്ന് മത്സരിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് വന്ന് മത്സരിച്ചു കൂടെ എന്നും സുരേന്ദ്രന് ചോദിച്ചു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യം ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും സുരേന്ദ്രന് പറഞ്ഞു. ഡെല്‍ഹിയില്‍ പാര്‍ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സുരന്ദ്രന്റെ പ്രതികരണം.
കേരളത്തില്‍ ഭരണകൂടവും ഗവര്‍ണറും തമ്മിലുള്ള പോരിനെ കുറിച്ചും സുരേന്ദ്രന് പ്രതികരിച്ചു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ന്യായത്തിന്റെ പക്ഷത്താണെന്ന് പറഞ്ഞ സുരേന്ദ്രന് എസ് എഫ് ഐ ക്കെതിരെയും സംസാരിച്ചു. കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് എസ് എഫ് ഐ ക്രിമിനലുകളെ പുറത്താക്കുമെന്നും എഴുപത് വര്‍ഷമായി എകെജി സെന്ററിലെ അടിച്ചു തളിക്കാരാണ് സെനറ്റിലും സിന്ഡികേറ്റിലും ഉള്ളതെന്നും ഇപ്പോള്‍ ശരിയായ ആള്ക്കാര് വന്നപ്പോള്‍ എന്തിനാണ് ബഹളം വെയ്ക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.
'സര്‍വകലാശാലകളില്‍ ഇപ്പോള്‍ ശുദ്ധവായു വരുന്നു. ജെഎന്‍യു പൊളിച്ചില്ലേ? അതിനേക്കാള്‍ എളുപ്പത്തില്‍ നടക്കും കേരളത്തില്‍. കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് എസ് എഫ് ഐ ക്രിമിനലുകളെ പുറത്താക്കും. എഴുപത് വര്‍ഷമായി എകെജി സെന്ററിലെ അടിച്ചു തളിക്കാരാണ് സെനറ്റിലും സിന്ഡികേറ്റിലും ഉള്ളത്.

ഇപ്പോള്‍ ശരിയായ ആള്ക്കാര് വന്നപ്പോള്‍ എന്തിനാണ് ബഹളം വെയ്ക്കുന്നത്. അക്ഷരാഭ്യാസമില്ലാത്ത ഏരിയാ സെക്രടറിമാര്‍ എഴുതിക്കൊടുക്കുന്ന കടലാസ് വെച്ച് സെനറ്റും സിന്ഡികേറ്റും കുത്തി നിറച്ചതാണ് കഴിഞ്ഞ കാലത്തെ ചരിത്രം'- എന്നും സുരേന്ദ്രന് വ്യക്തമാക്കി
ബിജെപിയുടെ ബുള്‍ഡോസര്‍ രാഷ്ട്രീയത്തിലും സുരേന്ദ്രന് നിലപാട് വ്യക്തമാക്കി. ബുള്‍ഡോസര്‍ വെക്കേണ്ട ധാരാളം സ്ഥലങ്ങള്‍ കേരളത്തിലുമുണ്ടെന്നാണ് സുരേന്ദ്രന്റെ അഭിപ്രായം. പലയിടത്തും ജനാധിപത്യ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിക്കുന്നില്ലെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.

Keywords: K Surendran says Narendra Modi contesting in Thiruvananthapuram may be possible, New Delhi, News, K Surendran, BJP, Lok Sabha Election, Narendra Modi, Rahul Gandhi, Politics, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.