SWISS-TOWER 24/07/2023

ഇന്നലെകളുടെ സംതൃപ്തിയിൽ നിന്ന് ഇൻഡ്യ ഭീതിയുടെ ഭാവിയിലേക്കെന്ന് കെ മുരളീധരൻ എം പി

 


ADVERTISEMENT

സൂപ്പി വാണിമേൽ

വാണിമേൽ: (www.kvartha.com 27.12.2021) സ്വാതന്ത്ര്യാനന്തരം ഇൻഡ്യ കൈവരിച്ച നേട്ടങ്ങൾ പകരുന്ന സംതൃപ്തി തകർത്ത് ഭീതിയുടെ ഭാവിയിലേക്ക് നയിക്കുന്നതാണ് രാജ്യത്തെ വർത്തമാന സാഹചര്യങ്ങളെന്ന് കെ മുരളീധരൻ എം പി അഭിപ്രായപ്പെട്ടു. വാണിമേൽ ദാറുൽ ഹുദ അറബിക് കോളജ് - മദ്റസ പൂർവ വിദ്യാർഥി സംഗമം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

  
ഇന്നലെകളുടെ സംതൃപ്തിയിൽ നിന്ന് ഇൻഡ്യ ഭീതിയുടെ ഭാവിയിലേക്കെന്ന് കെ മുരളീധരൻ എം പി



പൂർവ വിദ്യാർഥികളുടെ ഒത്തുചേരൽ സംതൃപ്തി പകരുന്ന അനുഭവങ്ങളുടെ അയവിറക്കൽ വേദി കൂടിയാണ്. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം പിന്നിട്ട വേളയിൽ പിറകോട്ട് നോക്കുമ്പോൾ സംതൃപ്തി നിറഞ്ഞ അനുഭവങ്ങൾ ഉണ്ട്. എന്നാൽ ഈ പരിപാടിയുടെ ഉദ്ഘാടന സെഷനിൽ പി ഉബൈദുല്ല എംഎൽഎ ചൂണ്ടിക്കാണിച്ച പോലെ ഭൂതകാലം പകരുന്ന സംതൃപ്തി ഭയാനക ഭാവിയിലേക്ക് മാറുന്നതാണ് മുന്നോട്ടുള്ള പോക്ക്.

പാർലമെന്റ് അംഗം എന്ന നിലയിലുള്ള തന്റെ അനുഭവം ഇതാണ് സൂചിപ്പിക്കുന്നത്. ജനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന ബിലുകൾ ഒരു ചർചയും കൂടാതെ പാസാക്കുകയാണ് ചെയ്തത്. ജനാധിപത്യം തകർത്തുള്ള ഈ പോക്ക് ഭീതിയിലേക്കാണെന്നും മുരളീധരൻ പറഞ്ഞു.

ടി പി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. നേരത്തെ പൂർവ വിദ്യാർഥി സംഗമം പൂർവ വിദ്യാർഥി കൂടിയായ മലപ്പുറം എംഎൽഎ പി ഉബൈദുല്ല ഉദ്ഘാടനം ചെയ്തു. വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീചെർ അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥി കൂട്ടായ്മ പുറത്തിറക്കിയ 'വിളക്കുമാടം' സുവനീർ ചടങ്ങിൽ പ്രകാശനം ചെയ്തു.

Keywords:  Kerala, News, Top-Headlines, Kozhikode, India, National, K.Muraleedaran, MP,Parliament, Student, Malappuram, MLA, President, K Muraleedharan M P said that India going from satisfaction of yesterday to future of fear.


< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia