SWISS-TOWER 24/07/2023

Jyothika | സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം; 'കങ്കുവ'യെ പ്രശംസിച്ച് നടിയും സൂര്യയുടെ ജീവിതപങ്കാളിയുമായ ജ്യോതിക

 


ചെന്നൈ: (KVARTHA) സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ 'കങ്കുവ'യെ പ്രശംസിച്ച് നടിയും സൂര്യയുടെ ജീവിതപങ്കാളിയുമായ ജ്യോതിക. താന്‍ ചിത്രത്തിന്റെ ചെറിയൊരു ഭാഗം കണ്ടുവെന്ന് പറഞ്ഞ ജ്യോതിക സൂര്യ തന്റെ 200 ശതമാനം അധ്വാനം ഈ സിനിമയ്ക്കായി നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

കങ്കുവയുടെ ഒരു ചെറിയ ഭാഗം മാത്രമേ താന്‍ കണ്ടിട്ടുള്ളൂ എന്നും പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമാകും സിനിമ സമ്മാനിക്കുകയെന്നും വളരെ നന്നായി ചിത്രം ഒരുക്കിയിട്ടുണ്ടെന്നും ജ്യോതിക പറഞ്ഞു. സിനിമയ്ക്ക് വേണ്ടിയാണെങ്കിലും കുട്ടികള്‍ക്ക് വേണ്ടിയാണെങ്കിലും കുടുംബത്തിന് വേണ്ടിയാണെങ്കിലും 200 ശതമാനം നല്‍കുന്നയാളാണ് സൂര്യയെന്നും ജ്യോതിക കൂട്ടിച്ചേര്‍ത്തു.

Aster mims 04/11/2022
Jyothika | സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം; 'കങ്കുവ'യെ പ്രശംസിച്ച് നടിയും സൂര്യയുടെ ജീവിതപങ്കാളിയുമായ ജ്യോതിക

തെന്നിന്‍ഡ്യന്‍ സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനാകുന്ന 'കങ്കുവാ'. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമാണിത്. ശിവ സംവിധാനം ചെയ്യുന്ന കങ്കുവാ പീരിയോഡിക് ത്രീഡി ചിത്രമായാണ് എത്തുക.

38 ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. ബോബി ഡിയോളാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. സൂര്യയുടെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയാണ് ചിത്രത്തില്‍. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. 

സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Keywords: Jyothika: Cinema is going to witness something for the first time with 'Kanguva's release, Chennai, News, Actress Jyothika, Witness, Kanguva, Release, Family, Director, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia