Justice U U Lalit | ജസ്റ്റിസ് യു യു ലളിത് ഇന്‍ഡ്യയുടെ 49-ാമത് ചീഫ് ജസ്റ്റിസ്
Aug 10, 2022, 21:43 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ജസ്റ്റിസ് യു യു ലളിതിനെ ഇന്‍ഡ്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി നിയമിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഉദയ് ഉമേഷ് ലളിതിനെ ശുപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് എന്‍ വി രമണ നേരത്തെ കേന്ദ്ര സര്‍കാരിന് കത്ത് കൈമാറിയിരുന്നു.
ഈ മാസം 26ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും എന്‍ വി രമണ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ 49-ാമത് ചീഫ് ജസ്റ്റിസായി ലളിതിനെ ശുപാര്‍ശ ചെയ്തത്. കേന്ദ്ര സര്‍കാര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഓഗസ്റ്റ് 27ന് ജുഡിഷ്യറി തലവനായി ലളിത് നിയമിതനാകും. എന്നാല്‍ ജസ്റ്റിസ് ലളിതിന് ഇന്‍ഡ്യയുടെ ചീഫ് ജസ്റ്റിസായി മൂന്ന് മാസത്തില്‍ താഴെ മാത്രമേ കാലാവധിയുള്ളൂ. ഈ വര്‍ഷം നവംബര്‍ എട്ടിന് അദ്ദേഹം വിരമിക്കും.
2021 ഏപ്രില്‍ 24 ന് എസ് എ ബോബ്ഡെയില്‍ നിന്നാണ് രമണ സ്ഥാനമേറ്റത്. 16 മാസത്തിലധികം നീണ്ട സേവനത്തിന് ശേഷം ഓഗസ്റ്റ് 26 ന് രമണ സ്ഥാനമൊഴിയുകയാണ്. 2014ലാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. അതിന് മുന്‍പ് 2ജി കേസിന്റെ വിചാരണയില്‍ സിബിഐ സ്പെഷല്‍ പബ്ലിക് പ്രോസിക്യുടറായി ഹാജരായിരുന്നു.
Keywords: Justice U U Lalit appointed 49th Chief Justice of India, New Delhi, News, Politics, Trending, Chief Justice, Supreme Court of India, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

