Search | മുത്തച്ഛന്‍ സാരവ് ദയാലിന്റെ അമൃത് സറിലെ വീട് കണ്ടെത്താനുള്ള ശ്രമത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന

 
Justice Sanjiv Khanna's Search for Ancestral Home in Amritsar
Justice Sanjiv Khanna's Search for Ancestral Home in Amritsar

Photo Credit: X/ Bar and Bench

● രാജ്യത്തെ പ്രമുഖ ന്യായാധിപന്‍മാരില്‍ ഒരാളായ ജസ്റ്റിസ് എച്ച് ആര്‍ ഖന്നയുടെ പിതാവാണ് സാരവ് ദയാല്‍
● ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അമ്മാവനാണ് ജസ്റ്റിസ് എച്ച് ആര്‍ ഖന്ന
● അക്കാലത്തെ പ്രമുഖ അഭിഭാഷകനായിരുന്നു സാരവ് ദയാല്‍
● ജാലിയന്‍വാല ബാഗിന് സമീപത്തുള്ള കട്ര ഷേര്‍ സിങ്ങിലും ഹിമാചല്‍പ്രദേശിലെ ഡെല്‍ഹൗസിയിലുമായി 2 വീടുകള്‍ അദ്ദേഹം വാങ്ങിയിരുന്നു
● തിരയുന്നത് കട്ര ഷേര്‍ സിങ്ങിലെ വീട്

ന്യൂഡെല്‍ഹി: (KVARTHA) കാലങ്ങളായി തന്റെ പൈതൃകഭവനം തേടിയുള്ള തിരച്ചിലിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ജസ്റ്റിസ് സഞ്ജീവ് ഖന്ന. സ്വാതന്ത്ര്യപൂര്‍വ കാലത്ത് മുത്തച്ഛന്‍ സാരവ് ദയാല്‍ നിര്‍മിച്ച ഭവനം തേടിയാണ് അദ്ദേഹത്തിന്റെ കാലങ്ങളായുള്ള അലച്ചില്‍. ഈ ലക്ഷ്യം നിറവേറ്റുക എന്ന ഉദ്ദേശത്തോടെയാണ് ചീഫ് ജസ്റ്റിസ് ഇടയ്ക്ക് അമൃത്സറിലെത്തുന്നതെന്നാണ് ജസ്റ്റിസിനോടടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭ്യമായ വിവരം. 

അമൃത് സറിലെ കട്ര ഷേര്‍ സിങ് എന്ന തീര്‍ഥാടനകേന്ദ്രം സന്ദര്‍ശിക്കുമ്പോഴെല്ലാം അദ്ദേഹം മുത്തച്ഛന്‍ സ്വന്തമാക്കിയ വീട് എവിടെയാണെന്ന് അന്വേഷിക്കാറുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


രാജ്യത്തെ പ്രമുഖ ന്യായാധിപന്‍മാരില്‍ ഒരാളായ ജസ്റ്റിസ് എച്ച് ആര്‍ ഖന്നയുടെ പിതാവാണ് സാരവ് ദയാല്‍. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അമ്മാവനാണ് ജസ്റ്റിസ് എച്ച് ആര്‍ ഖന്ന. സാരവ് ദയാല്‍ അക്കാലത്തെ പ്രമുഖ അഭിഭാഷകനായിരുന്നു. 1919 ലെ ജാലിയന്‍വാല ബാഗ് സംഭവത്തിന്റെ സമയത്ത് രൂപവത്കരിക്കപ്പെട്ട കോണ്‍ഗ്രസ് കമ്മിറ്റിയിലും സാരവ് ദയാല്‍ ഉള്‍പ്പെട്ടിരുന്നു. 

അക്കാലത്താണ് അദ്ദേഹം രണ്ട് ഭവനങ്ങള്‍ സ്വന്തമാക്കിയത്. ജാലിയന്‍വാല ബാഗിന് സമീപത്തുള്ള കട്ര ഷേര്‍ സിങ്ങിലും ഹിമാചല്‍പ്രദേശിലെ ഡെല്‍ഹൗസിയിലുമാണ് ആ വീടുകള്‍. എന്നാല്‍ ഇപ്പോള്‍ കട്ര ഷേര്‍ സിങ്ങിലെ വീടാണ് ചീഫ് ജസ്റ്റിസ് കണ്ടെത്താന്‍ ശ്രമിക്കുന്നത്.

1947 ല്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് കട്ര ഷേര്‍ സിങ്ങിലെ വീട് തീവെച്ച് നശിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് ഈ വീട് സാരവ് ദയാല്‍ നവീകരിച്ചിരുന്നു. അഞ്ച് വയസ്സ് പ്രായമുള്ളപ്പോള്‍ പിതാവ് ദേവ് രാജ് ഖന്നയ്‌ക്കൊപ്പം ചീഫ് ജസ്റ്റിസ് ഖന്ന ഈ വസതി സന്ദര്‍ശിച്ചിരുന്നു. സാരവ് ദയാലിന്റെ മരണശേഷം 1970 ല്‍ ഈ വീട് വിറ്റു.

എങ്കിലും ഈ ഭവനവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ ഇന്നും ചീഫ് ജസ്റ്റിസിന്റെ മനസില്‍ മായാതെ കിടക്കുന്നുണ്ട്. അതിനാലാണ് അമൃത്സറിലെത്തുമ്പോഴെല്ലാം ചീഫ് ജസ്റ്റിസ് ഈ വീട് അന്വേഷിക്കുന്നത്. അവധിക്കാലത്ത് മുത്തച്ഛന്റെ വീട്ടില്‍ പോകുമ്പോള്‍ പാഠപുസ്തകങ്ങളുമായി വരരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിബന്ധന. ആവശ്യമായ അറിവ് പ്രദാനം ചെയ്യാന്‍ പുസ്തകങ്ങള്‍ മാത്രം പോരെന്നും മുത്തച്ഛന്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കാറുണ്ടെന്നും ചീഫ് ജസ്റ്റിസ് പറയുന്നു.

#JusticeKhanna, #AncestralHome, #SupremeCourt, #Amritsar, #FamilyLegacy, #HeritageSearch

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia