SWISS-TOWER 24/07/2023

വസ്ത്രത്തിന് മുകളിലൂടെ പിടിച്ചാല്‍ പീഡനമല്ലെന്ന വിവാദ വിധി പ്രസ്താവിച്ച ജഡ്ജി പുഷ്പ ഗണേധിവാല രാജിവച്ചു; ഇനി അഭിഭാഷകയായി പ്രവര്‍ത്തിക്കുമെന്ന് റിപോര്‍ട്

 


ADVERTISEMENT


മുംബൈ: (www.kvartha.com 11.02.2022) വിവാദ വിധി പ്രസ്താവിച്ച് പ്രതിരോധത്തിലായ ബോംബെ ഹൈകോടതി ജഡ്ജി പുഷ്പ ഗണേധിവാല രാജിവച്ചു. ഇനി അഭിഭാഷകയായി പ്രവര്‍ത്തിക്കുമെന്നാണ് വിവരം. വസ്ത്രത്തിന് മുകളിലൂടെ കയറിപ്പിടിച്ചാല്‍ ലൈംഗിക പീഡനമല്ലെന്നായിരുന്നു വിവാദ വിധി.
Aster mims 04/11/2022

ഹൈകോടതിയിലെ അഡീഷണല്‍ ജഡ്ജായിരുന്ന ഗണേധിവാലെയെ വിവാദ ഉത്തരവ് ചൂണ്ടിക്കാട്ടി സ്ഥിരപ്പെടുത്തേണ്ടെന്ന് കൊളീജിയം തീരുമാനമെടുത്തിരുന്നു. ഹൈകോടതിയിലെ കാലാവധി ശനിയാഴ്ച അവസാനിക്കും. ഈ സാഹചര്യത്തില്‍ അഡീഷല്‍ ജഡ്ജിയായ ഗണേധിവാലയെ സ്ഥിരപ്പെടുത്തുകയോ കാലാവധി നീട്ടി നല്‍കുകയോ ചെയ്യാത്തതിനാല്‍ തിരികെ ജില്ലാ കോടതിയിലേക്ക് മടങ്ങേണ്ടി വരുമായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് രാജിവച്ചത്. 

വസ്ത്രത്തിന് മുകളിലൂടെ പിടിച്ചാല്‍ പീഡനമല്ലെന്ന വിവാദ വിധി പ്രസ്താവിച്ച ജഡ്ജി പുഷ്പ ഗണേധിവാല രാജിവച്ചു; ഇനി അഭിഭാഷകയായി പ്രവര്‍ത്തിക്കുമെന്ന് റിപോര്‍ട്


കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് 12 കാരിയെ പീഡിപ്പിച്ച 39കാരന്റെ അപീല്‍ പരിഗണിച്ച പുഷ്പ ഗണേധിവാല വിവാദ ഉത്തരവ് ഇറക്കിയത്. പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് വിളിച്ച് വരുത്തി പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിച്ചെന്ന കേസില്‍ പെണ്‍കുട്ടി അമ്മയോട് വിവരങ്ങള്‍ പറഞ്ഞതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. 

ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി ബോംബെ ഹൈകോടതിയുടെ നാഗ്പൂര്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി ഈ സംഭവത്തില്‍ പോക്‌സോ കേസ് നിലനില്‍ക്കില്ലെന്ന വിചിത്രമായ പരാമര്‍ശമാണ് നടത്തിയത്. പോക്‌സോ ചുമത്തണമെങ്കില്‍ പ്രതി വസ്ത്രത്തിനുള്ളിലൂടെ സ്പര്‍ശിക്കണമായിരുന്നു പരാമര്‍ശം. പിന്നീട് അറ്റോര്‍ണി ജനറല്‍ വിഷയം സുപ്രീംകോടതിയ്ക്ക് മുന്നിലെത്തിക്കുകയും വിധി സ്റ്റേ ചെയ്യുകയുമായിരുന്നു.

Keywords:  News, National, India, Mumbai, Judge, High Court, Lawyer, Resignation, Justice Pushpa Ganediwala of Bombay HC, who faced flak over controversial judgments, resigns
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia