Chief Justice | സുപ്രീംകോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റു; സാധാരണക്കാരെ സേവിക്കുക എന്നതിനാകും പ്രാമുഖ്യം നല്‍കുക, വാക്കുകള്‍ കൊണ്ടല്ല മറിച്ച് പ്രവൃത്തികൊണ്ട് ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ ശ്രമിക്കുമെന്നും സ്ഥാനം ഏറ്റെടുത്ത ശേഷം ചീഫ് ജസ്റ്റിസ്; ശ്രദ്ധയായി ചടങ്ങിലെ പ്രധാനമന്ത്രി മോദിയുടെ അസാന്നിധ്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) സുപ്രീംകോടതിയുടെ അമ്പതാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റു. ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജസ്റ്റിസ് യുയു ലളിതിന്റെ പിന്‍ഗാമിയായ ഡിവൈ ചന്ദ്രചൂഡ് അടുത്ത രണ്ടുവര്‍ഷം ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. 2024 നവംബര്‍ 10 വരെ കാലാവധിയുണ്ട്.

സാധാരണക്കാരെ സേവിക്കുക എന്നതിനാകും താന്‍ പ്രാമുഖ്യം നല്‍കുകയെന്ന് സ്ഥാനം ഏറ്റെടുത്ത ശേഷം ചീഫ് ജസ്റ്റിസ് അറിയിച്ചു. വാക്കുകള്‍ കൊണ്ടല്ല മറിച്ച് പ്ര വൃത്തികൊണ്ട് ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ ശ്രമിക്കുമെന്നും ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. സ്ഥാനം ഏറ്റെടുത്ത ശേഷം കോടതി റിപോര്‍ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. മുന്‍ വര്‍ഷങ്ങളില്‍ പുതിയ ചീഫ് ജസ്റ്റിസുമാര്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിമാര്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ശേഷം സ്ഥാനം ഒഴിയുന്ന ചീഫ് ജസ്റ്റിസും പുതിയ ചീഫ് ജസ്റ്റിസും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതി ഉള്‍പെടെയുള്ളവരും ചേര്‍ന്ന് ഗ്രൂപ് ഫോടോയും എടുക്കാറുണ്ട്. ഇത്തവണ പ്രധാനമന്ത്രിയില്ലാതെയാണ് ഈ ഫോടോ സെക്ഷനും നടന്നത്.

2016 മെയ് 13-നായിരുന്നു ചന്ദ്രചൂഡ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റത്. അതിനുമുമ്പ് രണ്ട് വര്‍ഷവും ഏഴ് മാസവും അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്നു. 2000 മാര്‍ച് 29-നാണ് അദ്ദേഹം ബോംബൈ ഹൈകോടതി അഡീഷനല്‍ ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസാകുന്നതുവരെ ബോംബൈ ഹൈകോടതിയിലായിരുന്നു സേവനം. 1998 മുതല്‍ ബോംബൈ ഹൈകോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സര്‍കാരിന്റെ അഡീഷനല്‍ സോളിസിറ്റര്‍ ജെനറല്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഡെല്‍ഹിയില്‍ സെന്റ് സ്റ്റീഫന്‍സ് കോളജിലായിരുന്നു ബിരുദപഠനം. ഡെല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് നിയമത്തില്‍ ബിരുദം സ്വന്തമാക്കിയത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും, പിഎച്ഡിയും നേടി. ഡിവൈ ചന്ദ്രചൂഡിന്റെ പിതാവ് വൈ വി ചന്ദ്രചൂഡ് ഇന്‍ഡ്യയുടെ പതിനാറാമത് ചീഫ് ജസ്റ്റിസായിരുന്നു.

Chief Justice | സുപ്രീംകോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റു; സാധാരണക്കാരെ സേവിക്കുക എന്നതിനാകും പ്രാമുഖ്യം നല്‍കുക, വാക്കുകള്‍ കൊണ്ടല്ല മറിച്ച് പ്രവൃത്തികൊണ്ട് ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ ശ്രമിക്കുമെന്നും സ്ഥാനം ഏറ്റെടുത്ത ശേഷം ചീഫ് ജസ്റ്റിസ്; ശ്രദ്ധയായി ചടങ്ങിലെ പ്രധാനമന്ത്രി മോദിയുടെ അസാന്നിധ്യം


1978 ഫെബ്രുവരി 22 മുതല്‍ 1985 ജൂലൈ 11 വരെ ആയിരുന്നു വൈ വി ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായിരുന്നത്. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസായിരുന്ന വ്യക്തി വൈ വി ചന്ദ്രചൂഡ് ആയിരുന്നു.

സുപ്രധാനമായ പല വിധികളും പുറപ്പടുവിച്ച ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്നു ചന്ദ്രചൂഡ്. സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി എഴുതിയത് ജസ്റ്റിസ് ചന്ദ്രചൂഡായിരുന്നു. അയോധ്യയിലെ തര്‍ക്ക ഭൂമി കേസ്, ശബരിമല യുവതി പ്രവേശന കേസ് തുടങ്ങിയ വിധികള്‍ പ്രസ്താവിച്ച ബെഞ്ചില്‍ അംഗമായിരുന്നു. ആധാര്‍ ഭരണഘടനാപരമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയോട് വിയോജിച്ച് അദ്ദേഹം എഴുതിയ ഭിന്നവിധിയും ശ്രദ്ധേയമായിരുന്നു. 2024 നവംബര്‍ പത്തിനാണ് ചന്ദ്രചൂഡ് വിരമിക്കുക.

Keywords: Justice DY Chandrachud takes oath as 50th Chief Justice of India; says, ‘Will serve common people’, New Delhi, News, Politics, Chief Justice, Supreme Court of India, Oath, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia