Supreme Court | വാഹനാപകട കേസുകളില്‍ ക്ലെയിം ചെയ്ത തുകയില്‍ കൂടുതല്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സുപ്രീം കോടതി; ജീപിടിച്ച് മരിച്ച 12 കാരന്റെ കുടുംബത്തിന് 2 ലക്ഷത്തിന് പകരം 5 ലക്ഷം രൂപ തുക നല്‍കാന്‍ വിധി
Oct 14, 2022, 15:14 IST
ന്യൂഡെല്‍ഹി: (www.kvartha.com) വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ ക്ലെയിം ചെയ്ത തുകയില്‍ കൂടുതല്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളില്‍ രേഖകളില്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ന്യായമായ നീതിയോടെ നഷ്ടപരിഹാരം ട്രൈബ്യൂണല്‍ അല്ലെങ്കില്‍ കോടതി നല്‍കണമെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ജെകെ മഹേശ്വരിയും ഉത്തരവില്‍ പറഞ്ഞു.
വാഹനമിടിച്ച് മരിച്ച 12 വയസുള്ള കുട്ടിയുടെ നഷ്ടപരിഹാരം കോടതി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. കുട്ടിയുടെ ബന്ധുക്കള്‍ രണ്ടുലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. 12 കാരനെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ജീപ് ഇടിക്കുകയും, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ മരിക്കുകയും ചെയ്തു.
കേസില്‍ മോടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണല്‍ കുടുംബത്തിന് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നു, ഇത് ജാര്‍ഖണ്ഡ് ഹൈകോടതി രണ്ട് ലക്ഷം രൂപയായി ഉയര്‍ത്തി. മരിച്ചയാള്‍ മിടുക്കനായ വിദ്യാര്‍ത്ഥിയാണെന്നും ഒരു സ്വകാര്യ സ്‌കൂളില്‍ പഠിക്കുകയാണെന്നും ചൂണ്ടിക്കാട്ടി സുപ്രീം കോടതി, കുടുംബത്തിന്റെ വരുമാനനഷ്ടം തീരുമാനിക്കാന്‍ പ്രതിമാസം 30,000 രൂപ വരുമാനം പരിഗണിക്കണമെന്ന് പറഞ്ഞു.

Keywords: Latest-News, National, Top-Headlines, Supreme Court of India, Court, Accident, Verdict, Court Order, Accidental Death, Just Compensation Exceeding Claimed Amount Can Be Awarded In Motor Accident Compensation Claim Cases : Supreme Court.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.