Conservation | ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം: പ്രകൃതിയെ സ്നേഹിക്കാം, ഭൂമിയെ സംരക്ഷിക്കാം!
ന്യൂഡൽഹി: (KVARTHA) ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനമായി (World Nature Conservation Day) ആചരിക്കുന്നു. മനുഷ്യരാശിയുടെയും മറ്റ് ജീവജാലങ്ങളുടെയും നിലനിൽപ്പിന് അനിവാര്യമായ പ്രകൃതി (Nature) വിഭവങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുകയാണ് ഈ ദിനം. 1948-ൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) ആണ് ഈ ദിനം ആരംഭിച്ചത്. വ്യവസായവൽക്കരണം, ആഗോളതാപനം, മലിനീകരണം എന്നിവ പ്രകൃതിയെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലായിരുന്നു ഈ തീരുമാനം.
ശുദ്ധവായു, ശുദ്ധജലം, സമൃദ്ധമായ മണ്ണ് എന്നിവ നമ്മുടെ ജീവിതത്തിന് അത്യാവശ്യമാണെന്നും ഇവയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. മരങ്ങൾ (Trees) നമ്മുടെ വായു (Air) ശുദ്ധീകരിക്കുകയും മണ്ണൊലിപ്പ് തടയുകയും ചെയ്യുന്നു. പുഴകളും കുളങ്ങളും മലിനമാക്കാതിരിക്കാൻ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് (Plastic) ഉപയോഗം കുറച്ച് മാലിന്യം വേർതിരിച്ച് സംസ്കരിക്കുന്നതും പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമാണ്.
വ്യവസായ മേഖലകളുടെ വളർച്ചയും ഫാക്ടറികളുടെ എണ്ണം വർദ്ധിച്ചതും മനുഷ്യരാശിക്കും മറ്റു ജീവജാലങ്ങൾക്കും ജീവിക്കാൻ തടസ്സമായി വന്നു. ആഗോളതാപനവും മലിനാന്തരീക്ഷവും പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരുന്ന ഒരു സാഹചര്യത്തിലാണ് ഈ ദിനം നിലവിൽ വന്നത്. മരങ്ങൾ നട്ട് പിടിപ്പിച്ചും മാലിന്യങ്ങൾ നശിപ്പിച്ചും പുഴകളെ സംരക്ഷിച്ചും പ്ലാസ്റ്റിക് കൂമ്പാരങ്ങളിൽ നിന്ന് പ്രകൃതിയെ മോചനപ്പെടുത്തിയും ലോക പ്രകൃതി സംരക്ഷണ ദിനം ആചരിക്കാം. വരും തലമുറയ്ക്കായി നല്ല പ്രകൃതിയും വിഭവങ്ങളും കാത്തു സംരക്ഷിക്കാം.
പ്രകൃതി സംരക്ഷണം എന്നത് വ്യക്തികളുടെയും സമൂഹത്തിന്റെയും സർക്കാരിന്റെയും സംയുക്തമായ പ്രവർത്തനമാണ്. നമുക്കെല്ലാവർക്കും പ്രകൃതിയോടുള്ള ഉത്തരവാദിത്വം ഓർമ്മിപ്പിക്കുന്ന ഈ ദിനത്തിൽ, വരും തലമുറയ്ക്കായി നല്ലൊരു ഭൂമി സൃഷ്ടിക്കാൻ നമുക്ക് പ്രതിജ്ഞ ചെയ്യാം.