SWISS-TOWER 24/07/2023

Doctor's Day | ജൂലൈ 1 ഡോക്ടേഴ്‌സ് ദിനം: ജീവൻ രക്ഷിക്കുന്ന കൈകൾക്ക് നന്ദി

 
Doctor
Doctor


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഓരോ ഡോക്ടറുമാരും സമൂഹത്തിന് മുതൽക്കൂട്ടാണ്

കൊച്ചി: (KVARTHA) ജൂലൈ ഒന്ന് ദേശീയ ഡോക്ടടേഴ്സ് ദിനം. ആതുര സേവനരംഗത്തെ ഡോക്ടർമാരുടെ സംഭാവനകളെ ആദരിക്കുവാനും അംഗീകരിക്കാനുമായി ഈ ദിനം ആചരിക്കുന്നു. ഒരു സമൂഹത്തിന് ഭക്ഷണം പോലെ, ആരോഗ്യ പരിചരണത്തിന് മരുന്നും ആവശ്യമാണ്. ആരോഗ്യ മേഖലയിൽ ഡോക്ടർമാരുടെ സ്വാധീനം ചെറുതല്ല. ആത്മാർത്ഥ പ്രവർത്തനമാണ് രോഗികൾക്ക് ലഭ്യമാകുന്നതെങ്കിൽ ഓരോ ഡോക്ടറുമാരും സമൂഹത്തിന് മുതൽക്കൂട്ടാണ്. 

Aster mims 04/11/2022

Doctor's Day

ചരിത്രം

ഡോ. ബിസി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് 'ഡോക്ടേഴ്സ് ഡേ' ആയി ആചരിക്കുന്നത്. ആരോഗ്യ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകളെ ആദരിക്കുവാനായി 1991 ലാണ് ആദ്യമായി ഈ ദിനം ആചരിക്കാനായി തുടക്കം കുറിച്ചത്. 

ഡോ. ബിസി റോയ് 

1882 ജൂലായ് ഒന്നിന് ബീഹാറിലെ പാറ്റ്നയിൽ ജനിച്ചു. അദ്ദേഹം കൊൽക്കത്തയിൽ നിന്ന് മെഡിക്കൽ വിദ്യാഭ്യാസം കരസ്ഥമാക്കുകയും ചെയ്തു. ശേഷം 1911ൽ ലണ്ടനിൽ എം.ആർ.സി.പിയും എഫ്.ആർ.സി.എസും പൂർത്തിയാക്കുകയും ശേഷം ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്തു. അദ്ദേഹത്തിന്റെ സേവനം വലിയ മുതൽക്കൂട്ടായിരുന്നു ജനങ്ങൾക്ക്. തന്റെ മെഡിക്കൽ ജീവിതത്തില്‍  വലിയ സംഭാവന നൽകാൻ ഡോ. റോയുടെ പ്രവർത്തനങ്ങൾ കാരണമായി. പലപ്പോഴും സ്വന്തം സുരക്ഷ പോലും നോക്കാതെ തന്റെ സേവനം രോഗികൾക്കായി മാറ്റിവെച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനം സമൂഹത്തിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയുണ്ടായി.

രോഗികളെ ചികിത്സിക്കുകയും അവരുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നതിൽ ഡോക്ടർമാർ നിർണായക പങ്ക് വഹിക്കുന്നു. അവർ ഗവേഷണത്തിലും പുതിയ ചികിത്സകൾ വികസിപ്പിക്കുന്നതിലും സജീവ പങ്ക് വഹിക്കുന്നു. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധ നടപടികൾ നടപ്പാക്കുന്നതിനും അവർ പ്രവർത്തിക്കുന്നു. സമൂഹത്തിന്റെ ക്ഷേമത്തിനും വികാസത്തിനും അവർ സംഭാവന ചെയ്യുന്നു. ദേശീയ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നതിനൊപ്പം ഡോക്ടർമാരുടെ സമൂഹത്തിനുള്ള സംഭാവനകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യാം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia