'വിരമിക്കലിന് ശേഷം കിട്ടാവുന്ന ജോലികള്‍ ജസ്റ്റിസുമാരുടെ വിധിയെ സ്വാധീനിക്കും'- രഞ്ജന്‍ ഗോഗോയിയുടെ രാജ്യസഭാ സീറ്റ് വിവാദത്തിനിടെ അരുണ്‍ ജയ്റ്റ്‌ലിയുടെ പരാമര്‍ശം ചർച്ചയാകുന്നു

 


ന്യൂഡെൽഹി: (www.kvartha.com 17.03.2020) സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനം വിവാദമാകുന്നതിനിടെ അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അരുൺ ജെയ്റ്റ്‌ലി 2012 ൽ നടത്തിയ പരാമര്‍ശം ചർച്ചയാകുന്നു. വിരമിക്കലിന് ശേഷം കിട്ടാവുന്ന ജോലികള്‍ ജസ്റ്റിസുമാരുടെ വിധിയെ സ്വാധീനിക്കുമെന്നായിരുന്നു ജെയ്‌റ്റിലിയുടെ പരാമർശം. വിരമിക്കുന്നതിനു മുമ്പ് പറയുന്ന വിധിപ്രസ്താവനകൾ വിരമിക്കലിന് ശേഷം കിട്ടാവുന്ന ജോലികളും പദവികളും സ്വാധീനിക്കമെന്നായിരുന്നു അദ്ദേഹം തുറന്നടിച്ചിരുന്നു. ഇത്തരം നടപടികളും കീഴ്വഴക്കങ്ങളും  വിധിയുടെ നിഷ്പക്ഷതയെ സ്വാധീനിക്കും. ഇത്തരം നീക്കങ്ങള്‍ അവസാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും നിയമജ്ഞൻ കൂടിയായിരുന്ന ജെയ്‌റ്റിലി ചൂണ്ടിക്കാട്ടിയിരുന്നു.


'വിരമിക്കലിന് ശേഷം കിട്ടാവുന്ന ജോലികള്‍ ജസ്റ്റിസുമാരുടെ വിധിയെ സ്വാധീനിക്കും'- രഞ്ജന്‍ ഗോഗോയിയുടെ രാജ്യസഭാ സീറ്റ് വിവാദത്തിനിടെ അരുണ്‍ ജയ്റ്റ്‌ലിയുടെ പരാമര്‍ശം ചർച്ചയാകുന്നു

2012 കോടോബർ ഒന്നിന് ബിജെപി ലീഗൽ സെൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് ജെയ്റ്റ്ലി ഇങ്ങനെ തുറന്നടിച്ചത്. ജഡ്ജിമാര്‍ക്ക് വിരമിക്കലിന് ശേഷം മറ്റൊരു ജോലിയില്‍ പ്രവേശിക്കാന്‍ രണ്ടു വര്‍ഷത്തെ ഇടവേള ആവശ്യമാണ്. കാരണം സര്‍ക്കാറുകള്‍ പ്രത്യക്ഷമായോ പരോക്ഷമായോ നീതിപീഠത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തീര്‍ത്തും സത്യസന്ധവും നിഷ്പക്ഷവുമായ വിധി എന്നത് രാജ്യത്ത് ഒരിക്കലും സാധ്യമാവുകയില്ലെന്നും പറഞ്ഞിരുന്നു.

ജഡ്ജിമാര്‍ ബാലറ്റുപെട്ടികളെ പിന്തുടരരുത്. നീതിപീഠം ജനാധിപത്യത്തിന്റെ ജീവരേഖയാണ്. നീതിപീഠത്തിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായാല്‍ ജനാധിപത്യം തകര്‍ന്നുവെന്നാണ് അര്‍ത്ഥം. നിയമം അറിയുന്നവരും നിയമ മന്ത്രിയെ മാത്രം അറിയുന്നവരുമായ രണ്ടുതരം ജഡ്ജിമാർ ഇന്ത്യയിൽ ഉണ്ടെന്നും അന്ന് ജെയ്‌റ്റിലി പറഞ്ഞിരുന്നു. ഈ പരാമർശമാണ് ഇപ്പോൾ രാജ്യമൊട്ടുക്ക് സജീവമായി ചർച്ച ചെയ്യുന്നത്. ദൗർഭാഗ്യവശാൽ അരുൺ ജെയ്‌റ്റിലിറ്റിയുടെ പാർട്ടി തന്നെയാണ് ഈയൊരു കീഴ്വശകം വീണ്ടും സജീവമായി പിന്തുടരുന്നതെന്ന് രഞ്ജൻ ഗോഗോയ്, സദാശിവം എന്നിവരുടെ നിയമനം തെളിയിക്കുന്നു.


'വിരമിക്കലിന് ശേഷം കിട്ടാവുന്ന ജോലികള്‍ ജസ്റ്റിസുമാരുടെ വിധിയെ സ്വാധീനിക്കും'- രഞ്ജന്‍ ഗോഗോയിയുടെ രാജ്യസഭാ സീറ്റ് വിവാദത്തിനിടെ അരുണ്‍ ജയ്റ്റ്‌ലിയുടെ പരാമര്‍ശം ചർച്ചയാകുന്നു

അതേസമയം വിരമിക്കുന്ന ന്യാധിപർക്ക് വീണ്ടും പദവികളും സ്ഥാനമാനങ്ങളും നല്‍കുന്ന രീതിക്ക് തുടക്കമിട്ടത് കോൺഗ്രസ് ആയിരുന്നു. ജസ്റ്റിസ് ബഹ്‌റുല്‍ ഇസ്‌ലാം 1962 ,68 , 1983 - 89 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി രാജ്യസഭ അംഗമായിരുന്നു. 1979 - 84 . സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് എം. ഹിദായത്തുള്ളയെ ഉപരാഷ്ട്രപതിയാക്കിയത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാർട്ടികൾ ചേർന്ന്. 1998 - 2004 ൽ ചീഫ് ജസ്റ്റിസ് ആയിരുന്ന രംഗനാഥ് മിശ്ര കോൺഗ്രസ് സ്ഥാനാർത്ഥിയായി രാജ്യസഭയിലെത്തി.

1997 -2001 ജസ്റ്റിസ് ഫാത്തിമാബീവി തമിഴ്‌നാട് ഗവർണർ ആകുന്നതു കോൺഗ്രസ് പിന്തുണയോടെ. ഏറ്റവുമൊടുവിൽ ജസ്റ്റിസ് പി സദാശിവത്തെ കേരളം ഗവർണർ ആയി നിയമിച്ചത് നരേന്ദ്രമോഡി സർക്കാർ ആയിരുന്നു. പിന്നാലെ രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്‌തതും മോഡി സർക്കാർ തന്നെ. വിരമിച്ച ശേഷം നൽകുന്ന പദവികളും സ്ഥാനമാനങ്ങളും ജുഡീഷ്യറിയെ സ്വാധീനിക്കാനും അതുവഴി നീതിയുടെ പാതയില്‍നിന്നു വ്യതിചലിക്കാന്‍ ന്യായാധിപന്മാരെ പ്രേരിപ്പിക്കാനും സാധ്യത ഉണ്ടെന്നാണ് രാജ്യം സജീവമായി ചർച്ച ചെയ്യുന്നത്.

Summary: Judge's verdicts are influenced by post retirement jobs: Arun Jaitley
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia