Oath | വിവാദങ്ങള്‍ക്കിടെ മദ്രാസ് ഹൈകോടതി അഡീഷനല്‍ ജഡ്ജ് ആയി വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്തു
Feb 7, 2023, 11:32 IST
ന്യൂഡെല്‍ഹി:(www.kvartha.com) വിവാദങ്ങള്‍ക്കിടെ അഡീഷനല്‍ ജഡ്ജ് ആയി വിക്ടോറി ഗൗരി സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് മദ്രാസ് ഹൈകോടതിയില്‍ നടന്ന ചടങ്ങിലാണ് വിക്ടോറിയ ചുമതലയേറ്റത്.
ജഡ്ജ് ആകാന്‍ അനുയോജ്യയോ എന്നു കോടതിക്കു പറയാനാകില്ലെന്നും യോഗ്യത പരിശോധിക്കാന്‍ മാത്രമേ കോടതിക്കാകൂ എന്നും വാദത്തിനിടെ കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
നേരത്തെ, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രാവിലെ 9.15ന് ഹര്‍ജി പരിഗണിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് പുതിയ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയെന്ന ആരോപണ നിഴലിലുള്ള ഗൗരിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയായിരുന്നു വിക്ടോറിയയെ ജഡ്ജ് ആയി നിയമിക്കാനുള്ള കേന്ദ്രസര്‍കാരിന്റെ തിടുക്കപ്പെട്ട തീരുമാനം.
ബിജെപിയുടെ മഹിള മോര്‍ച ജെനറല്‍ സെക്രടറിയാണ് താനെന്നു ഗൗരി തന്നെ നേരത്തേ വ്യക്തമാക്കിയിരുന്നു. കൊളീജിയം പേരു ശുപാര്‍ശ ചെയ്തതിനു പിന്നാലെ, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഇവരുടെ നിലപാടു ചൂണ്ടിക്കാട്ടി അയോഗ്യത പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജിയെത്തിയത്. മദ്രാസ് അഭിഭാഷക ബാറിലെ ചിലരും ഗൗരിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി 10നു പരിഗണിക്കാനിരിക്കെയാണു നിയമനവിവരം നിയമമന്ത്രി കിരണ്‍ റിജിജു പ്രഖ്യാപിച്ചത്. തുടര്‍ന്നു ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നു ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
അയോഗ്യത ബോധ്യപ്പെട്ടാല്‍ രാഷ്ട്രപതിയുടെ വിജ്ഞാപനം ഒഴിവാക്കാന്‍ കോടതിക്ക് ഇടപെടാവുന്നതാണെന്നു മുന്‍കാല വിധികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരെക്കുറിച്ചുള്ള പല സുപ്രധാന വിവരങ്ങള്‍ കൊളീജിയത്തില്‍നിന്നു മറച്ചുവച്ചുവെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. നിയമന ഉത്തരവു റദ്ദാക്കണമെന്നാണ് അഭിഭാഷകരായ അന്ന മാത്യൂസ്, സുധാ രാമലിംഗം, ഡി നാഗശില എന്നിവര്‍ നല്‍കിയ ഹര്‍ജിയിലുള്ളത്.
അഭിഭാഷകനായ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈകോടതി ജഡ്ജിയായി നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി സത്യപ്രതിജ്ഞയ്ക്ക് മിനുറ്റുകള്‍ മാത്രം ശേഷിക്കെയാണ് സുപ്രീം കോടതി പരിഗണിച്ചത്. രാവിലെ 10.25 ന് സുപ്രീം കോടതി വിഷയം പരിഗണിച്ചപ്പോള്‍, മദ്രാസ് ഹൈകോടതിയില്‍ അഞ്ച് മിനുറ്റിന് ശേഷം 10.30 ന് സത്യപ്രതിജ്ഞ ചെയ്യാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു.
കേന്ദ്രസര്‍കാര്‍ അവരുടെ ജഡ്ജിയെ വിജ്ഞാപനം
ചെയ്തതിന് തൊട്ടുപിന്നാലെ, തിങ്കളാഴ്ച സുപ്രീം കോടതി കേസിന്റെ വാദം വെള്ളിയാഴ്ചയില്‍ നിന്ന് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
Keywords: Judge's Appointment: Supreme Court Hears Petition Just Before Her Oath, New Delhi, News, Supreme Court of India, Controversy, Judge, BJP, National.
മദ്രാസ് ഹൈകോടതി അഡീഷനല്‍ ജഡ്ജ് ആയി കേന്ദ്ര സര്‍കാര്‍ നിയമിച്ച ബിജെപി മഹിള മോര്‍ച നേതാവു കൂടിയായ അഭിഭാഷക എല്‍സി വിക്ടോറിയ ഗൗരിക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ഗൗരിയുടെ ജഡ്ജ് നിയമനം റദ്ദാക്കി ഉത്തരവ് ഇറക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി പുന:പരിശോധിക്കാന്‍ കൊളീജിയത്തോട് ആവശ്യപ്പെടുന്നത് അസാധാരണമാണെന്നും വ്യക്തമാക്കി.
ജഡ്ജ് ആകാന്‍ അനുയോജ്യയോ എന്നു കോടതിക്കു പറയാനാകില്ലെന്നും യോഗ്യത പരിശോധിക്കാന്‍ മാത്രമേ കോടതിക്കാകൂ എന്നും വാദത്തിനിടെ കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
നേരത്തെ, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രാവിലെ 9.15ന് ഹര്‍ജി പരിഗണിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് പുതിയ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയെന്ന ആരോപണ നിഴലിലുള്ള ഗൗരിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയായിരുന്നു വിക്ടോറിയയെ ജഡ്ജ് ആയി നിയമിക്കാനുള്ള കേന്ദ്രസര്‍കാരിന്റെ തിടുക്കപ്പെട്ട തീരുമാനം.
ബിജെപിയുടെ മഹിള മോര്‍ച ജെനറല്‍ സെക്രടറിയാണ് താനെന്നു ഗൗരി തന്നെ നേരത്തേ വ്യക്തമാക്കിയിരുന്നു. കൊളീജിയം പേരു ശുപാര്‍ശ ചെയ്തതിനു പിന്നാലെ, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഇവരുടെ നിലപാടു ചൂണ്ടിക്കാട്ടി അയോഗ്യത പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജിയെത്തിയത്. മദ്രാസ് അഭിഭാഷക ബാറിലെ ചിലരും ഗൗരിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി 10നു പരിഗണിക്കാനിരിക്കെയാണു നിയമനവിവരം നിയമമന്ത്രി കിരണ്‍ റിജിജു പ്രഖ്യാപിച്ചത്. തുടര്‍ന്നു ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നു ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
അയോഗ്യത ബോധ്യപ്പെട്ടാല്‍ രാഷ്ട്രപതിയുടെ വിജ്ഞാപനം ഒഴിവാക്കാന്‍ കോടതിക്ക് ഇടപെടാവുന്നതാണെന്നു മുന്‍കാല വിധികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരെക്കുറിച്ചുള്ള പല സുപ്രധാന വിവരങ്ങള്‍ കൊളീജിയത്തില്‍നിന്നു മറച്ചുവച്ചുവെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. നിയമന ഉത്തരവു റദ്ദാക്കണമെന്നാണ് അഭിഭാഷകരായ അന്ന മാത്യൂസ്, സുധാ രാമലിംഗം, ഡി നാഗശില എന്നിവര്‍ നല്‍കിയ ഹര്‍ജിയിലുള്ളത്.
അഭിഭാഷകനായ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈകോടതി ജഡ്ജിയായി നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി സത്യപ്രതിജ്ഞയ്ക്ക് മിനുറ്റുകള്‍ മാത്രം ശേഷിക്കെയാണ് സുപ്രീം കോടതി പരിഗണിച്ചത്. രാവിലെ 10.25 ന് സുപ്രീം കോടതി വിഷയം പരിഗണിച്ചപ്പോള്‍, മദ്രാസ് ഹൈകോടതിയില്‍ അഞ്ച് മിനുറ്റിന് ശേഷം 10.30 ന് സത്യപ്രതിജ്ഞ ചെയ്യാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു.
കേന്ദ്രസര്‍കാര്‍ അവരുടെ ജഡ്ജിയെ വിജ്ഞാപനം
ചെയ്തതിന് തൊട്ടുപിന്നാലെ, തിങ്കളാഴ്ച സുപ്രീം കോടതി കേസിന്റെ വാദം വെള്ളിയാഴ്ചയില്‍ നിന്ന് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
Keywords: Judge's Appointment: Supreme Court Hears Petition Just Before Her Oath, New Delhi, News, Supreme Court of India, Controversy, Judge, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.