ജെ പി നദ്ദ പുതിയ ബി ജെ പി അധ്യക്ഷന്‍

 


ന്യൂഡല്‍ഹി: (www.kvartha.com 20.01.2020) ജെ പി നദ്ദ പുതിയ ബി ജെ പി അധ്യക്ഷന്‍. ഡെല്‍ഹിയില്‍ പാര്‍ട്ടി ദേശീയാസ്ഥാനത്ത് നടന്ന യോഗത്തിലാണ് നദ്ദയെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തത്. ഏകകണ്ഠമായായിരുന്നു തെരഞ്ഞെടുപ്പ്. തിങ്കളാഴ്ച നാലുമണിയോടെ നദ്ദ ചുമതലയേല്‍ക്കും.

മോദിക്കും അമിത്ഷാക്കും ഒരുപോലെ വിശ്വസ്ഥനാണ് ഹിമാചല്‍കാരനായ ജെ പി നദ്ദ. ആദ്യ മോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായ നദ്ദക്കായിരുന്നു കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുപിയുടെ പ്രചരണ ചുമതല. എന്നാല്‍ രണ്ടാം സര്‍ക്കാരില്‍ നദ്ദയെ മന്ത്രിയാക്കാതെ പാര്‍ടിയുടെ സംഘടനകാര്യങ്ങള്‍ ഏല്പിച്ചു. പ്രസിഡന്റായി അമിത്ഷാ തുടര്‍ന്നെങ്കിലും വര്‍ക്കിംഗ് പ്രസിഡന്റായ നദ്ദക്ക് തന്നെയായിരുന്നു പ്രധാന സംഘടന ചുമതലകള്‍.

 ജെ പി നദ്ദ പുതിയ ബി ജെ പി അധ്യക്ഷന്‍

ചുമതല ഏറ്റെടുത്ത് അഞ്ചുവര്‍ഷത്തിനുശേഷം അമിത് ഷാ ഒഴിയുന്ന പദവിയിലേക്കാണ് ഇപ്പോള്‍ നദ്ദയുടെ നിയമനം. രാവിലെ 10 മണിക്ക് ആരംഭിച്ച നടപടികള്‍ക്കൊടുവിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായത്. കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവര്‍ നദ്ദയ്ക്കുവേണ്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

രണ്ടുമണിക്ക് സൂക്ഷ്മപരിശോധന നടന്നു. നദ്ദയ്ക്കുവേണ്ടിയല്ലാതെ മറ്റാര്‍ക്കുവേണ്ടിയും പത്രിക സമര്‍പ്പിക്കപ്പെടാതിരുന്ന സാഹചര്യത്തില്‍ നദ്ദയെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവരും നദ്ദയെ തെരഞ്ഞെടുക്കുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. നാലു മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന അനുമോദന സമ്മേളനം നടക്കും. ഇതിനു ശേഷമാണ് നദ്ദ ചുമതലയേറ്റെടുക്കുക.

സാങ്കേതികമായി അധ്യക്ഷപദവിയൊഴിയുമെങ്കിലും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ അമിത് ഷായുടെ കൈയില്‍ത്തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നദ്ദ അധ്യക്ഷനായാലും ബി ജെ പിയുടെ നയങ്ങളിലോ നിലപാടുകളിലോ മാറ്റമുണ്ടാകാനിടയില്ല. മോദി-ഷാ കൂട്ടുകെട്ടിന്റെ ഭാഗമായ നദ്ദ 'നിശ്ശബ്ദനായ സംഘാടകന്‍' എന്നാണ് പാര്‍ട്ടിക്കുള്ളില്‍ അറിയപ്പെടുന്നത്.

ആഭ്യന്തര മന്ത്രി സ്ഥാനത്തോടൊപ്പം ദേശീയ പ്രസിഡന്റ് സ്ഥാനവും കൈകാര്യം ചെയ്യുന്നതിനാലാണ് അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മിന്നും ജയം നേടുകയും അമിത് ഷാ രണ്ടാം മോദി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയാവുകയും ചെയ്തതോടെയാണ് ഷായുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവ് ജെപി നദ്ദയെ ചുമതലകളേല്‍പ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  JP Nadda likely to succeed Amit Shah as next BJP President, New Delhi, News, Politics, BJP, Prime Minister, Narendra Modi, Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia