Investment | ഇന്ത്യയിൽ 100 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം എത്തുമെന്ന് ജെപി മോർഗൻ്റെ ജെയിംസ് സള്ളിവൻ 

 
JP Morgan's James Sullivan Predicts Foreign Investment in India

Photo Credit: LinkedIn / James Sullivan

ADVERTISEMENT

ന്യൂഡൽഹി: (KVARTHA) ഇന്ത്യയിലേക്ക് അടുത്ത കുറച്ച് വർഷങ്ങളിൽ 100 ബില്യൺ ഡോളർ വിദേശ നിക്ഷേപം എത്തുമെന്ന് ജെപി മോർഗൻസ് ഏഷ്യാ പസഫിക് ഇക്വിറ്റി റിസർച്ച് മേധാവിയും മാനേജിംഗ് ഡയറക്ടറുമായ ജെയിംസ് സള്ളിവൻ. ഇന്ത്യയിലെ വരുമാന വളർച്ച മികച്ചതാണ്, എന്നാൽ ഈ അവസരം മുതലാക്കുന്നതിൽ വിദേശ നിക്ഷേപകർ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

Aster_MIMS

ഇന്ത്യൻ നിക്ഷേപകരും സ്ഥാപനങ്ങളുമാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നത്. ഈ സ്വയം പര്യാപ്തമായ വളർച്ച കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ വിദേശ നിക്ഷേപം (എഫ്ഡിഐ) കൂടുന്നതിനേക്കാൾ, സ്വദേശികളുടെ നിക്ഷേപവും ഉൽപ്പാദന മേഖലയിലുള്ള നിക്ഷേപവുമാണ് കൂടുതൽ പ്രധാനം. ഇത് ഇന്ത്യയുടെ വരുമാനം വർദ്ധിപ്പിക്കുകയും നിക്ഷേപത്തിന് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും ജെയിംസ് സള്ളിവൻ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ വിപണികളിൽ ഇതുവരെ വിദേശ നിക്ഷേപകർ വലിയ തോതിൽ നിക്ഷേപം നടത്തിയിട്ടില്ല. അതിനാൽ, അവർ ഇവിടെ കൂടുതൽ നിക്ഷേപം നടത്താൻ തുടങ്ങിയാൽ വിപണി വളരെ വേഗത്തിൽ വളരുമെന്ന് ജെയിംസ് സള്ളിവൻ പ്രതീക്ഷ പ്രതീക്ഷ പ്രകടിപ്പിച്ചു. ചൈനയെക്കുറിച്ച് സംസാരിക്കവെ, ചൈനയിലെ ഓഹരികളുടെ വില കുറവാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ചൈനയിലെ വരുമാനം കൂടും എന്ന പ്രതീക്ഷ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ മികച്ച പ്രകടനം കണ്ട്, വിദേശ നിക്ഷേപകർ വർഷാവസാനത്തോടെ തങ്ങളുടെ നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കാം എന്നാണ് ജെയിംസ് സള്ളിവൻ പറയുന്നത്. 2025 ആകുമ്പോഴേക്കും പുതിയ നിക്ഷേപ തീരുമാനങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

#India #ForeignInvestment #JPMorgan #EconomicGrowth #FDI #InvestmentOpportunities

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Alpha
Newsroom Alpha

1052 Articles

Tags

Share this story

wellfitindia