ഭീഷണിയും സമ്മർദവും: മാധ്യമരംഗത്തോട് തൽക്കാലം വിടയെന്ന് റാണ അയ്യൂബ്

 


മുംബൈ: (www.kvartha.com 08.08.2021) മാധ്യമ രംഗത്ത് നിന്ന് തൽക്കാലം മാറിനിൽക്കാൻ നിർബന്ധിതയാവുകയാണെന്ന് വിഖ്യാത അന്വേഷണാത്മക പത്രപ്രവർത്തക റാണ അയ്യൂബ്. തന്റെ ഇൻസ്റ്റഗ്രാം അകൗണ്ടിലൂടെ അവർ ഞായറാഴ്ച ഇക്കാര്യം പങ്കുവെച്ചത്.

'സർകാർ ഭീഷണി കടുപ്പിക്കുക തന്നെയാണ്. ഇത് സൃഷ്ടിക്കുന്ന മാനസിക സമ്മർദവും കടുത്തത്.
മാറിനിൽക്കുക എന്നാൽ പിൻമാറ്റമല്ല. കൂടുതൽ കരുത്തോടെ തിരിച്ചുവരാനുള്ള വീറോടെ തന്നെയാണ് വിട. എവിടെപ്പോയി ധീരത? എല്ലാ ചോർന്നുപോയോ എന്ന സന്ദേശം ഏഴാഴ്ചകളായി അന്തരീക്ഷത്തിൽ ഉണ്ടെന്നറിയാം. ആ വിചാരം അലട്ടുന്നവർക്ക് കാത്തിരിക്കാം സുദീർഘ എഴുത്ത്. കഴിഞ്ഞ വാരം മണിക്കൂർ നീണ്ട രാജ്യാന്തര അവതരണത്തിനിടയിൽ സംഭവിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതായിരുന്നു. ഹൃദയതാളം തെറ്റിപ്പോവും വിധം കടുത്ത സമ്മർദത്തിലായിപ്പോയി.

ഭീഷണിയും സമ്മർദവും: മാധ്യമരംഗത്തോട് തൽക്കാലം വിടയെന്ന് റാണ അയ്യൂബ്

കുടുംബത്തോടൊപ്പം ചെലവിടുന്ന ദിവസങ്ങൾ മനസിന് ശാന്തി പകരും എന്നാണ് വിശ്വാസം.
ഇൻശാ അല്ലാഹ് ഞാൻ വേഗം തിരിച്ചു വരും -റാണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Keywords:  News, Mumbai, Journalist, India, National, Job, Journalist Rana Ayub, Journalist Rana Ayub stay away from the media for the time being.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia